തൊഴിലവസരങ്ങൾ
പിഎസ്സി 41 തസ്തികകളിലേക്ക് സെപ്റ്റംബർ 8 വരെ അപേക്ഷിക്കാം
കേരള പബ്ലിക് സര്‍വീസ് കമ്മിഷന് 41 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ എട്ട്. വിവരങ്ങള്‍ക്ക് പിഎസ്സി വെബ്സൈറ്റ് സന്ദർശിക്കുക.
ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)- ഇന്‍സ്പെക്ടര്‍ ഓഫ് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ഗ്രേഡ് III-ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് * ഡ്രാഫ്റ്റ്മാന് ഗ്രേഡ് I കേരള തുറമുഖ വകുപ്പ് * ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് II/ഓവര്‍സിയര്‍ ഗ്രേഡ് II (ഇലക്്ട്രിക്കല്‍)ഹാര്‍ബര്‍ ആന്‍ഡ് എന്‍ജിനിയറിങ് വകുപ്പ് * ഫിഷറീസ് അസിസ്റ്റന്റ്ഫിഷറീസ് വകുപ്പ് * പോലീസ് കോണ്‍സ്റ്റബില്‍ (ടെലികമ്യുണിക്കേഷന്‍)പോലീസ് * ബോട്ട് ലാസ്കര്‍ സംസ്ഥാന ജലഗതാഗത വകുപ്പ് * ടെക്നീഷ്യന് ഗ്രേഡ് കകകേരള സ്റ്റേറ്റ് ബാംബൂ കോര്പ്പറേഷന് ലിമിറ്റഡ്.
ജനറല്‍ റിക്രൂട്ട്മെന്റ് (ജില്ലാതലം)- ആയുര്‍വേദ തെറാപ്പിസ്റ്റ് ഭാരതീയ ചികിത്സാ വകുപ്പ് * എല്‍.ഡി. ടൈപ്പിസ്റ്റ്/ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് (വിമുക്തഭടര്‍ക്ക് മാത്രം)എന്‍.സി.സി./സൈനികക്ഷേമം * ഇലക്്ട്രീഷ്യന്മൃഗസംരക്ഷണം * ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്വിനോദസഞ്ചാരം * ലൈന്‍മാന്‍പൊതുമരാമത്ത് * ബൈന്‍ഡര്‍ ഗ്രേഡ് IIവിവിധം * സെക്യുരിറ്റി ഗാര്‍ഡ്ആരോഗ്യവകുപ്പ് * ലൈന്മാന് ഗ്രേഡ് Iറവന്യൂ.
അസിസ്റ്റന്റ് ഗ്രേഡ് II- കേരള സംസ്ഥാന ബിവറേജസ് (മാനുഫാക്ചറിങ് ആന്‍ഡ് മാര്‍ക്കറ്റിങ്) കോര്പ്പറേഷന് ലിമിറ്റഡ്. ഒഴിവുകളുടെ എണ്ണം: 36. ഈ തസ്തികയുടെ മൂന്ന് ഒഴിവുകള്‍ ഭിന്നശേഷിയുള്ളവര്‍ക്കായി (ചലനവൈകല്യമുള്ളവര്‍)/സെറിബ്രല്‍ പാള്‍സി ബാധിച്ചവര്‍, ശ്രവണവൈകല്യമുള്ളവര്‍, കാഴ്ചക്കുറവുള്ളവര്‍) സംവരണം ചെയ്തിരിക്കുന്നു.
ഹൈസ്കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ്)- ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍ തിരുവനന്തപുരം: രണ്ട്, കൊല്ലം: രണ്ട്, മലപ്പുറം: അഞ്ച്, വയനാട്: ഒന്ന്, കാസര്‍കോട്: രണ്ട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ കണക്കാക്കപ്പെട്ടിട്ടില്ല.
ഹൈസ്കൂള്‍ ടീച്ചര്‍ (മലയാളം)- ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍ തിരുവനന്തപുരം: ഒന്‍പത്, എറണാകുളം: ഒന്ന്, പാലക്കാട്: നാല്, കോട്ടയം: ഒന്ന്, കണ്ണൂര്‍: ആറ്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് കണക്കാക്കപ്പെട്ടിട്ടില്ല.