Connect with us

കേരളം

ജഗതി ശ്രീകുമാറിന്‌ ഇന്ന് എഴുപതാം പിറന്നാൾ

Published

on

jagathy4
ജഗതി ശ്രീകുമാർ

വെള്ളിത്തിരയെ അഭിനയമികവിന്റെ പ്രഭാപൂരംകൊണ്ട്‌ തേജോമയമാക്കിയ ജഗതി ശ്രീകുമാറിന്‌ ഇന്ന് എഴുപതാം പിറന്നാൾ. പാതി നിർത്തിയ വിഷാദഗാനം പോലെ, എല്ലാ വേഷവും അഴിച്ചുവച്ച്‌, തലസ്ഥാനത്തെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണിപ്പോൾ.

കൊവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി പേയാടുള്ള വീട്ടിൽ കുടുംബത്തോടൊപ്പമാണ് പിറന്നാളാഘോഷം. ഈ വർഷം ജഗതി വെള്ളിത്തിരയിലേക്ക് തിരിച്ചെത്തും.

ജഗതി ശ്രീകുമാർ എന്റർടെയ്‌ൻമെന്റ്‌സിന്റെ ബാനറിൽ മകൻ രാജ് കുമാർ ഒരുക്കുന്ന സിനിമയിലൂടെയാണ് അദ്ദേഹം വീണ്ടും വെള്ളിത്തിരയിലെത്തുക. ജഗതിയുടെ ആരോഗ്യസ്ഥിതിക്കു യോജിച്ച രീതിയിലുള്ള കഥാപാത്രമാണ് നൽകുക. മറ്റു ചില ചിത്രങ്ങളിലെ വേഷങ്ങളും തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ജഗതി ശ്രീകുമാർ എന്റർടെയ്‌ൻമെന്റ്‌സിന്റെ പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.

 1956ൽ അച്ഛൻ ജഗതി എൻ.കെ ആചാരി എഴുതി സംവിധാനം ചെയ്ത ‘അച്ഛനും മകനും’ എന്ന സിനിമയിൽ ബാലതാരമായിട്ടായിരുന്നു ജഗതി ശ്രീകുമാറിന്റെ തുടക്കം. അച്ഛൻ ജഗതി എൻ കെ ആചാരിയിൽനിന്നു പകർന്നു കിട്ടിയ കലാപാരമ്പര്യം അദ്ദേഹത്തെ മലയാളത്തിൽ പകരം വയ്‌ക്കാനില്ലാത്ത ഹാസ്യനടനാക്കി. താളവട്ടം, യോദ്ധാ, കിലുക്കം, കാബൂളിവാലാ, മീശ മാധവൻ തുടങ്ങി ജഗതി തകർത്തഭിനയിച്ച; മലയാളി പൊട്ടിച്ചിരിച്ച സിനിമകൾ എത്രയെത്ര.

ഹാസ്യനടനെന്ന ലേബൽ മറികടന്ന്‌ അതുല്യ നടനായി മാറിയ അദ്ദേഹം മലയാളത്തിനുപുറത്ത്‌ ഒരേയൊരു സിനിമയിലേ അഭിനയിച്ചിട്ടുള്ളൂ. ടി വി ചന്ദ്രൻ സംവിധാനം ചെയ്‌ത ‘ആടും കൂത്ത്‌’എന്ന തമിഴ്‌ ചിത്രത്തിൽ.

1951 ജനുവരി അഞ്ചിന്‌ ജഗതിയിലാണ്‌ ജനനം. ജഗതി എൻ കെ ആചാരി തിരക്കഥ എഴുതിയ അച്ഛനും മകനും എന്ന സിനിമയിൽ മൂന്നാം വയസ്സിൽ മുഖംകാണിച്ചു. അച്ഛന്റെ നാടകങ്ങളിലൂടെ കലാരംഗത്തുവന്ന അദ്ദേഹം തിരുവനന്തപുരം മോഡൽ സ്‌കൂളിൽ പഠിക്കുമ്പോൾ ആദ്യമായി നാടകത്തിൽ അഭിനയിച്ചു. തിരുവനന്തപുരം മാർ ഈവാനിയോസ്‌ കോളേജിൽനിന്നു ബോട്ടണിയിൽ ബിരുദം നേടി. പിന്നീട്‌ ചെന്നൈയിൽ മെഡിക്കൽ റെപ്രസന്ററ്റീവായി ജോലി ചെയ്യവേയാണ്‌ സിനിമയിൽ എത്തിയത്‌.

2012 മാർച്ച് 10ന് ദേശീയപാതയിൽ മലപ്പുറം തേഞ്ഞിപ്പലത്തിനടുത്തുള്ള പാണാമ്പ്രവളവിലുണ്ടായ വാഹനാപകടത്തിലെ പരിക്കാണ്‌ അദ്ദേഹത്തിന്റെ അഭിനയജീവിതത്തിന്‌ തടസ്സമായത്‌. വർഷങ്ങൾനീണ്ട ചികിത്സയ്‌ക്കുശേഷവും പൂർണാരോഗ്യം വീണ്ടെടുത്തിട്ടില്ല.

എന്നും ചിരിക്കാൻ കഴിയുന്ന ഒരുപാട് അഭിനയ മുഹൂർത്തങ്ങൾ ജഗതിയുടേതായിട്ടുണ്ട്.

അപരാഹ്നത്തിന്റെ അനന്തപഥങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു. ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു. സീതയുടെ മാറുപിളർന്ന് രക്തം കുടിച്ചു ദുര്യോധനൻ. ഗുരുവായൂരപ്പന് ജലദോഷമായിരുന്നു അന്ന്. അമ്പലത്തിന്റെ ആ കൽവിളക്കുകൾ തെളിയുന്ന സന്ധ്യയിൽ അവൾ അവനോട് ചോദിച്ചു, ‘ഇനിയും നീ ഇതുവഴി വരില്ലേ, ആനകളെയും തെളിച്ചുകൊണ്ട്?

(ചിത്രം ബോയിംഗ് ബോയിംഗ്)

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

idukki.jpeg idukki.jpeg
കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ponmudi.jpg ponmudi.jpg
കേരളം3 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം3 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം4 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ