Connect with us

Health

സവാളയുടെ പുറത്തെ കറുത്ത പൂപ്പൽ ബ്ലാക്ക് ഫംഗസിനു കാരണമോ? വിദഗ്ധർ പറയുന്നതിങ്ങനെ

Published

on

സാവാളയിലെ പൂപ്പലും ഫ്രിഡ്ജും ബ്ലാക്ക് ഫം​ഗസ് ബാധയ്ക്ക് കാരണമാകുമെന്ന വ്യാപക പ്രചാരണമാണ് വാട്സാപ്പ്, ഫേസ്ബുക്ക് ​ഗ്രൂപ്പുകളിൽ നടക്കുന്നത്. ‘ആഭ്യന്തര ബ്ലാക്ക് ഫംഗസിനെതിരെ ജാഗ്രത പാലിക്കാം. അടുത്ത തവണ നിങ്ങള്‍ സവാള വാങ്ങുമ്പോള്‍, അതിന്റെപുറത്തെ കറുത്ത പാളി ശ്രദ്ധിക്കണം.

ശരിക്കും, അതാണ് ബ്ലാക്ക് ഫംഗസ്. റഫ്രിജറേറ്ററിനകത്തെ റബറില്‍ കാണുന്ന കറുത്ത ഫിലിമും ബ്ലാക്ക് ഫംഗസിന് കാരണമാകും. ഇത് അവഗണിച്ചാല്‍, ഫ്രിഡ്ജിലും മറ്റും സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങളിലൂടെ ബ്ലാക്ക് ഫംഗസ് നിങ്ങളുടെ ശരീരത്തിലെത്തും’ ഇങ്ങനെയാണ് ഫേസ്ബുക്കിലെ പ്രചാരണം.

എന്നാല്‍ ഇക്കാര്യങ്ങൾ തെറ്റാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. റഫ്രിജറേറ്റിനുള്ളിലെ തണുത്ത പ്രതലത്തില്‍ ചില ബാക്ടീരിയകളും സൂക്ഷ്മാണുക്കളുമുണ്ടാകും എന്നത് നേര് തന്നെ. എന്നാല്‍ ഇവയ്ക്ക് ബ്ലാക്ക് ഫംഗസുമായി യാതൊരു ബന്ധവുമില്ല. ബ്ലാക്ക് ഫംഗസിന് കാരണമാകുകയും ചെയ്യില്ല. എങ്കിലും ചില രോഗങ്ങള്‍ക്ക് കാരണക്കാരായേക്കാം. അതിനാല്‍ ഇത് നീക്കം ചെയ്യുന്നതാണ് ഉത്തമമെന്ന് ന്യൂഡല്‍ഹി ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ജെനറ്റിക് എന്‍ജിനീയറിങ് ആന്‍ഡ് ബയോടെക്നോളജിയിലെ ശാസ്ത്രജ്ഞനായ നസീം ഗൗര്‍ പറയുന്നു.

മണ്ണിലുണ്ടാകുന്ന ചില ഫംഗസുകള്‍ കാരണമാണ് ഉള്ളിയുടെ പുറമെ കറുത്ത പാളിയുണ്ടാകുന്നത്. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ഇത് ചില ഫംഗസ് അണുബാധയ്ക്ക് കാരണമാകും. ബ്ലാക്ക് ഫംഗസിന് കാരണമാകില്ലെങ്കിലും ഉപയോഗിക്കുന്നതിന് മുമ്പ് സവാള നന്നായി കഴുകണമെന്ന് ശാസ്ത്രജ്ഞനായ ഡോ. ശേഷ് ആര്‍. നവാംഗെ പറഞ്ഞു.

citizen-kerala-whatsapp-group-invite