Kerala
കരുവന്നൂർ ബാങ്ക് തട്ടിപ്പിനെതിരെ പ്രതിഷേധ നടത്തം പ്രഖ്യാപിച്ച് നിക്ഷേപകൻ ജോഷി രംഗത്ത്


കരുവന്നൂർ ബാങ്ക് തട്ടിപ്പിനെതിരെ പ്രതിഷേധ നടത്തം പ്രഖ്യാപിച്ച് നിക്ഷേപകൻ ജോഷി രംഗത്ത്.നവംബർ ഒന്നിന് കരുവന്നൂർ ബാങ്കിനു മുന്നില്‍ നിന്നും തൃശൂർ കലക്ടറേറ്റിലേക്കാണ് ഒറ്റയ്ക്കു നടത്തം.കരുവന്നൂർ ബാങ്ക് കൊള്ള വിഷയം കാലങ്ങളായി മൂടി വയ്ക്കുകയും, സഹകാരികളെ കഷ്ടത്തിലാക്കുകയും ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് നടത്തം.ട്യൂമർ ബാധിതനായ ജോഷി 21 ശസ്ത്രക്രിയ കഴിഞ്ഞയാളാണ്.90 ലക്ഷമാണ് ജോഷിക്കും കുടുംബത്തിനും കരുവന്നൂരില്‍ നിക്ഷേപം ഉള്ളത്.
കരുവന്നൂർ ബാങ്കിൽ നിക്ഷേപകരെത്തുന്നു എന്ന് ഭരണ സമിതി പറയുമ്പോഴും ചികിത്സയ്ക്കും ജീവിതച്ചിലവിനും പണം കിട്ടുന്നില്ലെന്ന പരാതിക്ക് കുറവില്ല. 7 ലക്ഷം നിപേക്ഷ മുണ്ടായിട്ടും ചികിത്സയും ജീവിത ചിലവിനും പണം നൽകുന്നില്ലെന്ന പരാതിയുമായി നിക്ഷേപക റജീന സെബാസ്റ്റ്യനും രംഗത്ത് എത്തി.അതിനിടെ തട്ടിപ്പിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ര്‍ ബാങ്കിലേക്ക് 20 ലക്ഷം നിക്ഷേപമെത്തി. കൊടുങ്ങല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തൃശൂര്‍ ജില്ലാ ടൂറിസം വികസന സഹകരണ സംഘമാണ് 20 ലക്ഷം ഒരുകൊല്ലത്തേക്ക് നിക്ഷേപിച്ചത്.
സഹകരണ മേഖലയെ സംരക്ഷിക്കുന്നതിനുള്ള ബാധ്യത കണക്കിലെടുത്താണ് നിക്ഷേപമെന്നായിരുന്നു ടൂറിസം സംഘം പ്രസിഡന്‍റ് പറഞ്ഞത്. നേരത്തെ ഇരിങ്ങാലക്കുട നഗരസഭ സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷൈലജ ബാലനും ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തിയിരുന്നു. ബാങ്കിന്‍റെ തകര്‍ന്ന വിശ്വാസം തിരിച്ചു പിടിക്കാനുള്ള സിപിഎം നീക്കത്തിന്‍റെ ഭാഗമായാണ് ഇപ്പോഴത്തെ നിക്ഷേപ നീക്കങ്ങളെന്നാണ് വിലയിരുത്തല്‍