ദേശീയം
രാജ്യത്ത് 24 മണിക്കൂറിനിടെ 40,715 പേര്‍ക്ക് കൊവിഡ് ; 199 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 40,715. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന രോഗ വ്യാപനം ഇന്നലെയായിരുന്നു രേഖപ്പെടുത്തിയത്. ഇന്നലെ 46,951 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആ നിലയില്‍ ഇന്ന് നേരിയ ആശ്വസമുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 29,785 പേര്‍ക്കാണ് രോഗ മുക്തി. 199 പേര് മരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 1,16,86,796 ആയി. 1,11,81,253 പേര്‍ക്കാണ് രോഗ മുക്തി.
നിലവില്‍ 3,45,377 ആക്ടീവ് കേസുകള്‍. ആകെ മരണം 1,60,166. ഇതുവരെയായി 4,84,94,594 പേര് പ്രതിരോധ കുത്തിവയ്പ്പ് നടത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇറക്കിയ കണക്കുകള്‍ സൂചിപ്പിക്കുന്നു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement