കേരളം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,766 പേർക്ക് കൊവിഡ്; 308 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,766 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,29,88,673 ആയി. 308 കൊവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ആകെ മരണം 4,40,533 ആയി.
രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 38,091 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 3,21,38,092 പേർ ഇതുവരെ രോഗമുക്തി നേടി.
അതേ സമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ട് കോടി പത്ത് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 45.74 ലക്ഷം പേർ മരിച്ചു. പത്തൊൻപത് കോടി എഴുപത്തിയഞ്ച് ലക്ഷം പേർ രോഗമുക്തി നേടി.
അമേരിക്കയിലാണ് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തത്. അരലക്ഷത്തിലധികം പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം നാല് കോടി പിന്നിട്ടു. 6.65 ലക്ഷം പേർ മരിച്ചു. മൂന്ന് കോടി പന്ത്രണ്ട് ലക്ഷം പേർ രോഗമുക്തി നേടി.