കേരളം
ഇരിക്കൂറില്‍ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു: തിരച്ചില്‍ തുടരുന്നു
ഇരിക്കൂറില്‍ കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിച്ചു കൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടു. ഇന്ന് വൈകുന്നേരത്തോട് കൂടിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
കുളിക്കാന്‍ ഇറങ്ങിയ ജിനാന്‍ നായാട്ടുപാറ, ഫാഹിദ് എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത് ഇതില്‍ ജിനാനെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്
ഫയര്‍ഫോഴ്സ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ടങ്കിലും രാത്രി ആയതിനാലും വെളിച്ചമടക്കമുള്ള മതിയായ രക്ഷാസംവിധാനങ്ങളുടെ അഭാവവും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവുകയാണ്.
ഈ സാഹചര്യത്തിലും നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണന്നും കുട്ടിയെ രക്ഷിക്കാനാവുമെന്ന പ്രതീക്ഷയിലാണന്നും സംഭവ സ്ഥലത്തെത്തിയവര്‍ അറിയിച്ചു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement