Connect with us

കേരളം

കോവിഡ് പ്രതിരോധത്തിന് ഐഎഎസുകാ‍ർ, 14 ജില്ലകളിലും ഉദ്യോഗസ്ഥരെ നിയമിച്ചു

Published

on

police checking

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുവരുത്താൻ തീരുമാനിച്ചതിന് പിന്നാലെ കോവിഡ് പ്രതിരോധം ഏകോപിപിക്കാൻ ഐഎഎസ് ഉദ്യോ​ഗസ്ഥരെ ചുമതലപ്പെടുത്തി. മുതിർന്ന ഐഎഎസ് ഉദ്യോ​ഗസ്ഥർക്കാണ് സംസ്ഥാനത്തെ 14 ജില്ലകളുടേയും ചുമതല. ഉദ്യോ​ഗസ്ഥർ ശനിയാഴ്ച വരെ ജില്ലകളിൽ തുടരണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചിട്ടുണ്ട്.

പുതിയ നിയന്ത്രങ്ങൾ ഏകോപിപിക്കാനും നടപ്പാക്കാനും വകുപ്പ് സെക്രട്ടറിമാർ അടക്കം സീനിയർ ഐഎഎസ് ഉദ്യോ​ഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്. കാസർകോട് – സൗരഭ് ജെയിൻ, കണ്ണൂർ – ബിജു പ്രഭാകർ, വയനാട് – രാജേഷ് കുമാർ സിൻഹ, കോഴിക്കോട് – സഞ്ജയ് കൗൾ, മലപ്പുറം – ആനന്ദ് സിങ്, പാലക്കാട് – കെ ബിജു, തൃശൂർ – മുഹമ്മദ് ഹനിഷ്, എറണാകുളം – കെ.പി ജ്യോതിലാൽ, ഇടുക്കി – രാജു നാരായണസ്വാമി, കോട്ടയം – അലി അസ്ഗർ പാഷ, ആലപ്പുഴ – ശർമിള മേരി ജോസഫ്, പത്തനംതിട്ട – റാണി ജോർജ്, കൊല്ലം – ടിങ്കു ബിസ്വാൾ, തിരുവനന്തപുരം – മിനി ആന്റണി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ എ,ബി,സി,ഡി കാറ്റഗറി തിരിച്ചുള്ള നിലവിലെ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ഇന്നലെ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിനുപകരം ഓരോ മേഖലകൾ തിരിച്ചായിരിക്കും നിയന്ത്രണം.

പുതിയ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച തീരുമാനങ്ങൾ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും. അടുത്ത ആഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വന്നേക്കും. വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമാക്കി എല്ലാ ദിവസവും കടകൾ തുറക്കാനും പ്രവർത്തനസമയം കൂട്ടാനും ധാരണയായിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Mohanlal emburan.jpg Mohanlal emburan.jpg
കേരളം17 hours ago

64-ന്റെ നിറവിൽ നടനവിസ്മയം മോഹൻലാൽ; പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്

ksrtc bus side.jpeg ksrtc bus side.jpeg
കേരളം18 hours ago

ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന KSRTC ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

idukki.jpeg idukki.jpeg
കേരളം3 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ponmudi.jpg ponmudi.jpg
കേരളം3 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം3 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം4 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം4 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം4 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം4 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം4 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

വിനോദം

പ്രവാസി വാർത്തകൾ