Connect with us

കേരളം

മൂന്നാറിൽ വീണ്ടും കയ്യേറ്റം ഒഴിപ്പിക്കൽ; ടിസൺ തച്ചങ്കരി കയ്യേറിയ 7.07 ഏക്കർ ഭൂമി ഏറ്റെടുത്തു

IMG 20231030 WA0183

മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കൽ തുടരുന്നു. വൻകിട കയ്യേറ്റങ്ങളാണ് ഒഴിപ്പിക്കുന്നത്. ചിന്നക്കനാലിൽ ടീസൺ തച്ചങ്കരി ഭൂമി കയ്യേറിയത് ഒഴിപ്പിച്ചു. മൂന്നാർ കാറ്ററിങ് കോളജ് ഹോസ്റ്റൽ കെട്ടിടവും ഏറ്റെടുത്തു. 7.07 ഏക്കർ സ്ഥലമാണ് ഒഴിപ്പിച്ചത്.

ഇടുക്കി സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ്  ഒഴിപ്പിക്കലിന് നേതൃത്വം നൽകുന്നത്. പുലർച്ചെ തന്നെ ദൗത്യസംഘം ചിന്നക്കനാലിലെത്തിയിരുന്നു. ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികളെ 30 ദിവസത്തിനകം മാറ്റിപാർപ്പിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

Also Read:  രണ്ടിടത്തായി നാലു ബോംബ് വെച്ചു; പിന്‍നിരയില്‍ ഇരുന്നു; സ്‌ഫോടനം മൊബൈലില്‍ ചിത്രീകരിച്ചു', കൂടുതൽ വിവരങ്ങൾ പുറത്ത്

ചിന്നക്കനാലിൽ സിമൻറ് പാലത്തിന് സമീപം അടിമാലി സ്വദേശി ജോസ് ജോസഫ് കയ്യേറി കൃഷി നടത്തിയിരുന്ന 2.2 ഏക്കർ ഭൂമിയും ദൗത്യസംഘം ഏറ്റെടുത്തു.  റവന്യൂ പുറമ്പോക്കും ആനയിറങ്കൽ ഡാമിൻറെ ക്യാച്ച്മെൻറ് ഏരിയയിലുള്ള കെഎസ്ഇബി ഭൂമിയും കയ്യേറിയാണ്  കൃഷി നടത്തിയിരുന്നത്.

പളളിവാസലിൽ റോസമ്മ കർത്തായുടെ കൈവശമിരുന്ന എഴുപത്തിയഞ്ചു സെൻറ് സ്ഥലം ഒഴിപ്പിച്ചു. പള്ളിവാസലിൽ റോസമ്മ കർത്തക്ക് വേറെ വീട് ഇല്ലാത്തതിനാൽ വീട്ടിൽ നിന്നും ഇവരെ ഒഴിപ്പിച്ചിട്ടില്ല. ജില്ലയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് ഹൈക്കോടതി നിർദ്ദേശപ്രകാരം സർക്കാർ നിയോഗിച്ചിട്ടുള്ള ദൗത്യ സംഘമാണ് ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടുപോകുന്നത്.

Also Read:  മുഖ്യമന്ത്രി ഇന്ന് കളമശ്ശേരിയിലെത്തും; സര്‍വകക്ഷിയോഗം രാവിലെ തിരുവനന്തപുരത്ത്
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം13 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ