Connect with us

കേരളം

ഹോം നേഴ്സിനെ കൊന്ന് കുഴിച്ചുമൂടിയ കേസ്: ഒന്നാം പ്രതിക്ക് ജീവപര്യന്തവും രണ്ടാം പ്രതിക്ക് അഞ്ച് വർഷവും തടവുശിക്ഷ

Published

on

Screenshot 2023 09 30 172727

കാസര്‍കോട് ചെറുവത്തൂരില്‍ ഹോം നേഴ്സിനെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ പ്രതികൾക്ക് കോടതി ശിക്ഷവിധിച്ചു. ഒന്നാം പ്രതി കണിച്ചിറ സ്വദേശി സതീശന് ജീവപര്യന്തവും രണ്ടാം പ്രതി മാഹി സ്വദേശി ബെന്നിക്ക് അഞ്ച് വർഷം തടവ് ശിക്ഷയുമാണ് കോടതി വിധിച്ചത്. കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ്‌ ശിക്ഷ വിധിച്ചത്. 2014 സെപ്റ്റംബർ 12നാണ് ഒളവറ സ്വദേശി രജനിയെ കൊന്ന് കുഴിച്ചുമൂടിയത്.

ചെറുവത്തൂരിലെ ഹോം നഴ്സിംഗ് സ്ഥാപന നടത്തിപ്പുകാരിയും തൃക്കരിപ്പൂര്‍ ഒളവറ സ്വദേശിയുമായ രജനി കൊല്ലപ്പെടുന്നത് 2014 സെപ്റ്റംബര്‍ 12 നാണ്. 38 ദിവസങ്ങള്‍ക്ക് ശേഷമാണ് പറമ്പില്‍ കുഴിച്ചിട്ട മൃതദേഹം കണ്ടെത്തിയത്. നീലേശ്വരം കണിച്ചിറ സ്വദേശി സതീശന്‍ രജനിയെ കഴുത്ത് ഞെരിച്ച് കൊന്ന് സുഹൃത്ത് ബെന്നിയുടെ സഹായത്തോടെ കുഴിച്ചിടുകയായിരുന്നു. ഒന്നാം പ്രതി സതീശന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപയുമാണ് ശിക്ഷ വിധിച്ചത്. തെളിവ് നശിപ്പിച്ചതിന് അഞ്ച് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വേറെയുമുണ്ട്.

Also Read:  അറബിക്കടലിൽ തീവ്രന്യൂനമർദം രൂപപ്പെട്ടു, കേരളത്തിൽ അതിശക്തമഴ; ഓ‌റഞ്ച് അലർട്ട് 5 ജില്ലകളിൽ

രണ്ടാം പ്രതി മാഹി സ്വദേശി ബെന്നിക്ക് തെളിവ് നശിപ്പിച്ചതിന് അഞ്ച് വര്‍ഷം തടവും ഒരു ലക്ഷം പിഴയും ശിക്ഷ വിധിച്ചു. സതീശനും രജനിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുമുണ്ടായിരുന്നു. കല്യാണം കഴിക്കണമെന്ന് രജനി നിര്‍ബന്ധം പിടിച്ചതോടെയാണ് വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ ഇയാള്‍ കൊല നടത്തിയത്. രജനിയെ കാണാനില്ലെന്ന പിതാവിന്‍റെ പരാതിയില്‍ അന്നത്തെ നീലേശ്വരം സിഐ ആയിരുന്ന യു. പ്രേമന്‍ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കൊലപാതക വിവരം പുറത്ത് വന്നത്. നാനൂറോളം പേജ് വരുന്ന കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. 47 സാക്ഷികളെ വിസ്തരിച്ചു.

Also Read:  രണ്ടുനാൾ, സമ്പൂർണ ഡ്രൈ ഡേ! കേരളത്തിൽ നാളെയും മറ്റന്നാളും തുള്ളി മദ്യം കിട്ടില്ല

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

kuwaitker.jpg kuwaitker.jpg
കേരളം29 mins ago

കേരളത്തിന്റെ അന്ത്യാഞ്ജലി; അന്ത്യയാത്രയ്ക്കായി വീടുകളിലേക്ക്

plusone.jpeg plusone.jpeg
കേരളം2 hours ago

പ്ലസ് വൺ പ്രവേശനം; മൂന്നാം അലോട്‌മെന്റ് 19-ന്

alppuzha school bus.jpg alppuzha school bus.jpg
കേരളം3 hours ago

ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ചു, വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

Kuwait Jet.jpg Kuwait Jet.jpg
കേരളം3 hours ago

വേദനയോടെ നാട്; മലയാളികളുടെ മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു

pantheerankavu.jpg pantheerankavu.jpg
കേരളം4 hours ago

പന്തീരങ്കാവ്: കസ്റ്റഡിയിലെ‍ടുത്ത പരാതിക്കാരിയെ പൊലീസ് വിട്ടയച്ചു

littlekites.jpeg littlekites.jpeg
കേരളം5 hours ago

ലിറ്റില്‍ കൈറ്റ്സ് അഭിരുചി പരീക്ഷ നാളെ; രജിസ്റ്റര്‍ ചെയ്തത് ഒന്നരലക്ഷം വിദ്യാര്‍ഥികള്‍

20240614 082733.jpg 20240614 082733.jpg
കേരളം6 hours ago

കുവൈത്ത് ദുരന്തം; 23 മലയാളികളുടെ മൃതദേഹം രാവിലെ കൊച്ചിയില്‍ ഏറ്റുവാങ്ങും

ksrtc bus depot.jpeg ksrtc bus depot.jpeg
കേരളം2 days ago

KSRTC ബസില്‍ സ്ഥലനാമ നമ്പറിംഗ് സിസ്റ്റം വരുന്നു; ഇനി ബോര്‍ഡിലെ നമ്പര്‍ നോക്കി കയറാം

20240611 095618.jpg 20240611 095618.jpg
കേരളം3 days ago

സംസ്ഥാനത്ത് മത്സ്യവില കുതിക്കുന്നു; വലഞ്ഞ് ഉപഭോക്താക്കൾ

siren.jpeg siren.jpeg
കേരളം3 days ago

ആരും പേടിക്കരുത്! കേരളത്തിൽ ഇന്ന് പല സമയങ്ങളിൽ സൈറണുകൾ മുഴങ്ങും

വിനോദം

പ്രവാസി വാർത്തകൾ