Connect with us

കേരളം

കനത്ത മഴ: കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട്

Published

on

കനത്ത മഴയെത്തുടര്‍ന്ന് കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പനമ്പള്ളിനഗര്‍ റോഡ്, എംജി റോഡ്, രവിപുരം, സൗത്ത് കടവന്ത്ര, കമ്മട്ടിപ്പാലം, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, നോര്‍ത്ത്, സൗത്ത് റെയില്‍വെ സ്‌റ്റേഷന്‍ പരിസരങ്ങള്‍, മറൈന്‍ െ്രെഡവ്, ഉദയാനഗര്‍ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

തൃപ്പൂണിത്തുറ പേട്ട ജംക്ഷന്‍, കിഴക്കേക്കോട്ട, തോപ്പുംപടി, കുണ്ടന്നൂര്‍, മരട് എന്നിവിടങ്ങളില്‍ റോഡുകള്‍ വെള്ളത്തിലായി. പശ്ചിമ കാച്ചിയില്‍ പള്ളുരുത്തിയില്‍ ചില പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. നിരവധി ഭാഗങ്ങളില്‍ മരങ്ങള്‍ കടപുഴകി നാശനഷ്ടങ്ങളുണ്ടായി.

എറണാകുളം ഉള്‍പ്പെടെ അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ മലപ്പുറം ഒഴികെയുള്ള ഈ നാലുജില്ലകളില്‍ അതിതീവ്ര മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

ഇന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പരക്കെ മഴ പെയ്യും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട് മാത്രമാണ് യെല്ലോ അലര്‍ട്ട്. ബുധനാഴ്ച വരെ കേരളത്തില്‍ പരക്കെ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. മലയോര മേഖലയിലുള്ളവരും തീരപ്രദേശങ്ങളിലുള്ളവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

students.jpg students.jpg
കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

20240508 123804.jpg 20240508 123804.jpg
കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

parents.jpg parents.jpg
കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

20240508 110959.jpg 20240508 110959.jpg
കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ