Connect with us

കേരളം

വടക്കന്‍ ജില്ലകളില്‍ വ്യാപകമഴ; മരം വീണ് നിരവധി വീടുകള്‍ തകര്‍ന്നു; കുറ്റ്യാടിയിലും മലപ്പുറത്തും കിണര്‍ ഇടിഞ്ഞു താഴ്ന്നു

sheikh darvez sahib chief of police dr v venu chief secretary (37)

സംസ്ഥാനത്ത് വീണ്ടും മഴ കനത്തു. വടക്കന്‍ കേരളത്തിലാണ് മഴ ശക്തമായത്. വടക്കന്‍ ജില്ലകളിലെ മലയോരമേഖലകളില്‍ കനത്ത മഴയാണ് മഴ പെയ്യുന്നത്. മധ്യ കേരളത്തിലും മഴ ശക്തമായിട്ടുണ്ട്. കോഴിക്കോട് മരം വീണ്ട് രണ്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നു.

കുറ്റ്യാടിയിലും മലപ്പുറം പോത്തുകല്ലിലും കിണര്‍ ഇടിഞ്ഞു താഴ്ന്നു. കണ്ണൂര്‍ കോളയാട് നിര്‍മ്മാണത്തിലിരുന്ന ഇരുനില വീട് തകര്‍ന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. രണ്ടാം നിലയുടെ കോണ്‍ക്രീറ്റ് ഒരാഴ്ച മുമ്പാണ് കഴിഞ്ഞത്. വീട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

പ്രദേശത്ത് ഇന്നലെ മുതല്‍ ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നു. കോഴിക്കോട് നാദാപുരം ചീയൂരില്‍ ട്രാന്‍സ്‌ഫോര്‍മറിന് മുകളില്‍ തെങ്ങു വീണ് വൈദ്യുതി തടസ്സപ്പെട്ടു. ചെറുമോത്ത് വീടിന് മുകളില്‍ മരം വീണു. വെള്ളൂരില്‍ തെങ്ങ് വീണ് വീടു തകര്‍ന്നു. മലപ്പുറത്തും ശക്തമായ മഴയാണ്. മലപ്പുറം പോത്തുകല്ലില്‍ ജോര്‍ജിന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. കുറ്റ്യാടി വടയത്ത് വാസുവിന്റെ വീട്ടിലെ കിണറും ഇടിഞ്ഞുതാണു. വടക്കന്‍ കേരളത്തിലെ പുഴകളിലെ നദികളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിദര്‍ഭക്കും ഛത്തീസ്ഗഡനും മുകളില്‍ ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ട്. തെക്ക് പടിഞ്ഞാറന്‍ മധ്യപ്രദേശിനും തെക്ക് കിഴക്കന്‍ രാജസ്ഥാനും വടക്ക് കിഴക്കന്‍ ഗുജറാത്തിനും മുകളിലായി മറ്റൊരു ചക്രവാതചുഴിയും നിലനില്‍ക്കുന്നു.

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴി കൂടി സ്ഥിതി ചെയ്യുന്നുണ്ട്. നാളെയോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ഒഡിഷ – ആന്ധ്രാ പ്രദേശ് തീരത്തിനു സമീപം പുതിയൊരു ന്യുന മര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും മഴ കനക്കുമെന്നാണ് പ്രവചനം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

arya rajendran.jpg arya rajendran.jpg
കേരളം37 mins ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം3 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം4 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

gavi.jpeg gavi.jpeg
കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

Manjummal Boys.jpg Manjummal Boys.jpg
കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

careless driving.jpg careless driving.jpg
കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

വിനോദം

പ്രവാസി വാർത്തകൾ