Connect with us

കേരളം

രാഷ്ട്രീയ ആരോപണങ്ങൾക്ക് മറുപടി പറയില്ല; വിവാദ സർക്കുലർ പിൻവലിക്കില്ലെന്ന് ആരോഗ്യമന്ത്രി

Published

on

മാധ്യമങ്ങളുമായി സംസാരിക്കാൻ ആരോഗ്യപ്രവർത്തകർക്ക് മുൻകൂർ അനുമതി വേണമെന്ന വിവാദ സർക്കുലറിൽ ഉറച്ചു നിൽക്കുന്നതായി വ്യക്തമാക്കി ആരോഗ്യമന്ത്രി വീണ ജോർജ്ജ്. പല ജില്ലകളിൽ പല രീതിയിൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട വാർത്തകൾ വരുന്ന സ്ഥിതിയുണ്ട്.

വിവരങ്ങൾ കൃതൃമായി പരിശോധിച്ചും ഏകോപിപ്പിച്ചും നൽകേണ്ടതായിട്ടുണ്ട് എന്നതിനാലാണ് ഈ സർക്കുലർ. മാധ്യമങ്ങളുമായി സംസാരിക്കാൻ ആർക്കും വിലക്കില്ല എന്നാൽ വകുപ്പുമായി ആശയവിനിമയം നടത്തി നൽകുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കണമെന്ന് മാത്രം – ആരോഗ്യമന്ത്രി വിശദീകരിച്ചു. വിവാദ സർക്കുലറിനെതിരെ വലിയ വിമർശനമുയർന്നെങ്കിലും സർക്കുലർ പിൻവലിക്കില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നവരുടെ ചില സാമ്പിൾ നെഗറ്റീവാണ്. ഇതിൽ നാല് പേരുടെ ഫലം കാത്തിരിക്കുകയാണ്. ഹൈറിസ്ക് രാജ്യങ്ങളിൽ നിന്നു വന്നവരിൽ ഇതുവരെ 3 പേര് കോവിഡ് പൊസിറ്റിവായി. റഷ്യയിൽ നിന്ന് മടങ്ങി വന്നവരുടെ കാര്യത്തിൽ ഉണ്ടായത് ആശയക്കുഴപ്പമാണ്. കേന്ദ്രം തന്ന ഹൈറിസ്ക് രാജ്യങ്ങളുടെ പട്ടികയിൽ റഷ്യ ഉണ്ടായിരുന്നില്ല. അക്കാര്യത്തിൽ കേന്ദ്രവുമായി ആശയ വിനിമയം നടത്തിയിട്ടുണ്ട്.

അട്ടപ്പാടിയിൽ സന്ദർശനം നടത്താൻ തലേദിവസമാണ് തീരുമാനിച്ചത്. തൻ്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ആശുപത്രി സൂപ്രണ്ട് പറയുന്ന രാഷ്ട്രീയ ആരോണങ്ങൾക്ക് മറുപടി പറയാനില്ല. താൻ ചെയ്യുന്നത് തന്റെ ഉത്തരവാദിത്തമാണ്. അട്ടപ്പാടിയിലെ സ്ഥിതി പരിശോധിക്കേണ്ടത് തന്റെ ബാധ്യതയാണ്. അത് ഇനിയും ചെയ്യും. ഇനിയും സന്ദർശനം ഉണ്ടാകും അട്ടപ്പാടിയിൽ നേരിട്ടുള്ള നിരീക്ഷണത്തിൽ പ്രവർത്തനങ്ങൾ കൊണ്ടുപോകും.

മുൻകൂർ അനുമതിയില്ലാതെ ഡിഎംഒമാർ അടക്കമുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സംസാരിക്കുന്നത് വിലക്കിയതായുള്ള വാർത്ത തെറ്റാണ്. പല ജില്ലകളിലെ ഡേറ്റ പല രീതിയിൽ മാധ്യമങ്ങളിൽ വരുന്നത് കൊണ്ട് ചില നിർദേശങ്ങളാണ് നൽകിയത്. വിവരങ്ങൾക്ക് ഏകീകൃത രൂപം കിട്ടാനാണ് ഈ നടപടി. മാധ്യമവിലക്കുണ്ടെന്ന വാർത്ത തെറ്റാണ്. എന്നാൽ ആശയവിനിമയം നടത്തി അനുമതി നേടിയ ശേഷമേ മാത്രമേ മാധ്യമങ്ങൾക്ക് വിവരങ്ങൾ നൽകാവൂ എന്ന് നിർദേശിച്ചിട്ടുണ്ട്. പൊതുവിൽ പലപ്പോഴും തെറ്റായ വാർത്തകൾ വരുന്ന സ്ഥിതിയുണ്ട്. ഡേറ്റ സംബന്ധിച്ചു അധികാരികമല്ലാത്ത വാർത്തകൾ വരുന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

idukki.jpeg idukki.jpeg
കേരളം10 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ponmudi.jpg ponmudi.jpg
കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ