കേരളം
കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗുരുവായൂര്‍ ക്ഷേത്രം; പ്രതിദിനം 4000 പേര്‍ക്ക് പ്രവേശനം
കോവിഡ് മാനദണ്ഡങ്ങളോടെ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗുരുവായൂര്‍ ക്ഷേത്രം. ഡിസംബര്‍ ഒന്നുമുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരിക.
ദിനംപ്രതി 4000 പേരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കും. 100 വിവാഹങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. നിലവില്‍ പ്രതിദിനം 1000 പേരെയാണ് ഇപ്പോള്‍ അനുവദിക്കുന്നത്.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുതന്നെ ഇത് വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. എത്ര പേരെ കൂടുതലായി അനുവദിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും.
മുഖ്യമന്ത്രിയമായും ആരോഗ്യമന്ത്രിയുമായും ചര്‍ച്ച നടത്തിയ ശേഷമായിരിക്കും തീര്‍ത്ഥാടകരുടെ എണ്ണം ഉയര്‍ത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement