കേരളം
ട്രാന്‍സ്ജെന്‍ഡര്‍മാരുടെ ലിംഗമാറ്റ തെറപ്പി ചികിത്സയ്ക്ക് മാര്‍ഗ നിര്ദേശമുണ്ടാക്കണമെന്ന് ഹൈകോടതി
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാരിലെ ലിംഗമാറ്റ തെറപ്പി ചികിത്സയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് ഹൈകോടതി. ലൈംഗികാഭിമുഖ്യം മാറ്റുന്നതിെന്റ പേരില്‍ ഇത്തരത്തില്‍ നിര്‍ബന്ധിത തെറപ്പി ചികിത്സക്ക് വിധേയമാക്കുന്നതിനെതിരെ കര്‍ശന നടപടി വേണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് ഉത്തരവിട്ടു.
ലൈംഗിക ന്യൂനപക്ഷ കൂട്ടായ്മ സംഘടനയായ ‘ക്വീറല’യും മറ്റൊരു വ്യക്തിയും നല്കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. വിഷയം വീണ്ടും പരിഗണിക്കുന്ന 2022 മേയ് 18 നുമുമ്ബ് മാര്‍ഗനിര്‍ദേശങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
നിര്‍ബന്ധിത ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായ ട്രാന്സ്ജെന്ഡറുകള് ഗുരുതര ശാരീരിക -മാനസിക പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും ലിംഗമാറ്റ ശസ്ത്രക്രിയക്ക് നിലവില്‍ മാനദണ്ഡങ്ങളില്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.
അതേസമയം, ഇതുസംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങളൊന്നും നിലവിലില്ലെന്നും നിര്‍ബന്ധിത ലിംഗമാറ്റ ശസ്ത്രക്രിയ നടക്കുന്നതായി പരാതികള്‍ ലഭിച്ചിട്ടില്ലെന്നുമായിരുന്നു സര്‍ക്കാറിന്റെ വിശദീകരണം.ഇത്തരം നടപടികളുണ്ടാകുന്നുണ്ടെങ്കില് നടപടിയെടുക്കുമെന്നും വ്യക്തമാക്കി. തുടര്‍ന്നാണ് ലിംഗമാറ്റ ശസ്ത്രക്രിയക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ അനിവാര്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടത്.