Connect with us

Kerala

‘കേരളം വൻ സമ്പത്തിക പ്രതിസന്ധിയിലെന്ന് സർക്കാർ’; ഹൈക്കോടതിയിൽ സത്യവാങ്മൂലം

Screenshot 2023 11 01 155944

സംസ്ഥാനം വൻ സമ്പത്തിക പ്രതിസന്ധിയിലെന്ന് സർക്കാർ ഹൈക്കോടതിയിൽ. സർക്കാർ കടന്നുപോകുന്നത് സാമ്പത്തിക ഞെരിക്കത്തിലൂടെ ആണെന്നാണ് സർക്കാർ സത്യവാങ്മൂലത്തില്‍ പറയുന്നത്. കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് സംസ്ഥാന സർക്കാർ നിലപാട് അറിയിച്ചത്. കെടിഡിഎഫ്സിയുടെ (കേരളാ ട്രാൻസ്പോർട് ഡവലപ്മെന്റ് ഫിനാൻഷ്യൽ കോർപറേഷന്‍) സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട കേസിലാണ് നിലപാട് സർക്കാർ അറിയിച്ചത്.

സത്യവാങ്മൂലം കേരളത്തെ അപമാനിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. കേരളത്തിന് പുറത്ത് നാടിന് മോശം പേരുണ്ടാകില്ലേ എന്ന് കോടതി ചോദിച്ചു. സാമ്പത്തിക അടിയന്തരാവസ്ഥയാണ് എന്നാണോ നിങ്ങൾ പറയുന്നതെന്നും ഭരണഘടന വായിച്ചിട്ടുണ്ടോ എന്നും സർക്കാറിനോട് കോടതി ചോദിച്ചു. അധിക സത്യവാങ്മൂലം നൽകാൻ സർക്കാരിന് കോടതി നിർദ്ദേശം നല്‍കി. ഹർജി 10 ദിവസം കഴിഞ്ഞ് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിച്ചത്.

സര്‍ക്കാര്‍ ഗ്യാരന്റിയില്‍ നിക്ഷേപിച്ച പണം തിരികെ നല്‍കുന്നില്ലെന്നായിരുന്നു കേരളാ ട്രാൻസ്പോർട് ഡവലപ്മെന്റ് ഫിനാൻഷ്യൽ കോർപറേഷനെതിരെ ഹൈക്കോടതിയില്‍ എത്തിയ ഹര്‍ജി. കൊല്‍ക്കത്ത ആസ്ഥാനമായ ലക്ഷ്മിനാഥ് ട്രേഡ് ലിങ്ക്സ് ആണ് ഹര്‍ജി നല്‍കിയത്. വിഷയത്തിൽ കെടിഡിഎഫ്‌സിക്ക് ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് വിമർശനമുണ്ടായിരുന്നു. എന്തുകൊണ്ടാണ് കെടിഡിഎഫ്‌സി പണം നൽകാത്തതെന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചത്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെടിഡിഎഫ്‌സി പൂട്ടലിന്‍റെ വക്കിലാണ്. ധനകാര്യ സ്ഥാപനമായി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് അടക്കം നഷ്ടമായേക്കുമെന്ന സ്ഥിതിയാണ്. നിക്ഷേപകര്‍ കൂട്ടത്തോടെ സമീപിച്ചിട്ടും പണം തിരിച്ചുനല്‍കാനില്ലാതെ പ്രതിസന്ധിയിലാണ് പൊതുമേഖലാ സ്ഥാപനം. ജീവനക്കാരുടെ ശമ്പളം സ്ഥിരമായി മുടങ്ങിയിട്ടും സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടി.

Read Also:  ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമെന്ന് വിശ്വസിച്ച് സ്ഥാപനത്തിൽ കോടികള്‍ സ്ഥിര നിക്ഷേപമിട്ടവര്‍ കുടുങ്ങിയിരിക്കുകയാണ്. നിക്ഷേപ കാലാവധി പൂര്‍ത്തിയായിട്ടും ആര്‍ക്കും പണം തിരിച്ചു നല്‍കാന്‍ കെടിഡിഎഫ്‌സിക്ക് പറ്റുന്നില്ല. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ വരുമാനമില്ല. കടം നല്‍കിയ പണത്തിന് കെഎസ്ആര്‍ടിസി തിരിച്ചടവും മുടക്കി. ഇതോടെയാണ് സ്ഥാപനം പൂട്ടേണ്ട അവസ്ഥയിലായത്. 580 കോടിയോളം രൂപയാണ് ഈ ധനകാര്യ സ്ഥാപനത്തില്‍ പൊതുജന നിക്ഷപമായുള്ളത്.

Read Also:  ‘സംഘാടകരോട് ചോദിക്കൂ’, കേരളീയം പരിപാടിയിൽ ക്ഷണിക്കാത്തതിൽ നീരസം പ്രകടമാക്കി ഗവർണർ
Advertisement

ആരോഗ്യം

കേരളാ വാർത്തകൾ

Kerala High court Kerala High court
Kerala37 mins ago

നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

Untitled design Untitled design
Kerala1 hour ago

28ാമത് ഐ.എഫ്.എഫ്.കെ : ഡെലിഗേറ്റ് പാസിന്റെ വിതരണം ഡിസംബര്‍ ആറു മുതല്‍

Untitled design 2023 12 05T165319.872 Untitled design 2023 12 05T165319.872
Kerala2 hours ago

അന്വേഷണ ഏജന്‍സികളെ വഴിതെറ്റിച്ച് നിക്ഷേപ തട്ടിപ്പ്; ചൈനീസ് വെബ്‌സൈറ്റുകള്‍ നിരോധിക്കാന്‍ കേന്ദ്രം

Untitled design (21) Untitled design (21)
Kerala3 hours ago

ഗാര്‍ഹിക പീഡനം കേസുകൾ ; 80% കേസുകളും കേരളത്തില്‍; റിപ്പോര്‍ട്ട് പുറത്ത്

Untitled design (19) Untitled design (19)
Kerala3 hours ago

വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി ; പിടിച്ചുമാറ്റാന്‍ ശ്രമിച്ച അധ്യാപകന് പരിക്ക്

VeenaGeorge on Amoebic Meningoencephalitis VeenaGeorge on Amoebic Meningoencephalitis
Kerala4 hours ago

മാതൃയാനം പദ്ധതി യാഥാര്‍ത്ഥ്യമാക്കി ; പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വീട്ടിലെത്തിക്കും ; ആരോഗ്യ മന്ത്രി

sabarimala 2 sabarimala 2
Kerala5 hours ago

ശബരിമലയില്‍ വൻഭക്തജന തിരക്ക്; തിരുപ്പതി മോഡല്‍ ക്യൂ സംവിധാനം ഏർപ്പെടുത്തി

IMG 20231205 WA0316 IMG 20231205 WA0316
Kerala5 hours ago

പൊതുവിദ്യാഭ്യാസ രംഗത്തെ മാർക്ക് വിതരണം; വിവാദ പ്രസ്താവനയുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ

hc 2 hc 2
Kerala6 hours ago

കുസാറ്റിലെ അപകടം ; ‘നഷ്ടമായത് വിലപ്പെട്ട ജീവനുകൾ, പക്ഷേ അതിന്റെ പേരിൽ വിദ്യാർത്ഥികളെ കുറ്റപ്പെടുത്തരുത്’: ഹൈക്കോടതി

Untitled design (3) Untitled design (3)
Kerala7 hours ago

ദുരിതമനുഭവിക്കുന്ന ചെന്നൈ നിവാസികളെ ചേര്‍ത്ത് നിര്‍ത്തണം ; സ്റ്റാലിനുമായി സംസാരിച്ചെന്ന് മുഖ്യമന്ത്രി

ക്രൈം വാർത്തകൾ

പ്രവാസി വാർത്തകൾ