Connect with us

Kerala

പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്ക് ശമ്പളത്തിന് അർഹതയില്ല; കർശന നടപടി വേണമെന്ന് ഹൈക്കോടതി

Published

on

പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ഹൈക്കോടതി. പണിമുടക്ക് നിയമവിരുദ്ധമാണെന്നും പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്ക് ശമ്പളത്തിന് അർഹതയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് ശമ്പളം നൽകുന്നതിലൂടെ പണിമുടക്ക് പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. വിഷയത്തിൽ സർക്കാർ ശക്തമായ നടപടി കൈക്കൊള്ളണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

കഴിഞ്ഞ വർഷം സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 48 മണിക്കൂർ പണിമുടക്കിൽ സർക്കാർ ജീവനക്കാർ പങ്കെടുത്തിരുന്നു. ഇത് നിയമവിരുദ്ധമാണെന്നും അനുവദിക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.

Advertisement