കേരളം
സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന് 39,440 രൂപ. ഗ്രാമിന് 30 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് 4930 രൂപ.
ഈ മാസം ഒന്നിന് 39,000 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന് വില. പിന്നീട് തുടര്‍ച്ചയായി വില കൂടി.അഞ്ച് ദിവസത്തിനിടെ 680 രൂപയാണ് പവന് കൂടിയത്. പിന്നാലെയാണ് ഇന്ന് 240 രൂപ കുറഞ്ഞത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement