കേരളം
മൂന്നാം ദിവസം സ്വർണവിലയിൽ മാറ്റമില്ല
തുടർച്ചയായ മൂന്ന് ദിവസം സ്വർണ വില കുറഞ്ഞതിന് ശേഷം ഇന്നത്തെ സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ 15 രൂപയാണ് ഒരു ഗ്രാം സ്വർണവിലയിൽ കുറവുണ്ടായത്. 4500 രൂപയായിരുന്നു ഇന്നലത്തെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന്റെ വില. ഇന്നും ഇതേ നിരക്കിലാണ് സ്വർണത്തിന്റെ വിപണനം. ജനുവരി 27 ന് ഗ്രാമിന് 40 രൂപ കുറഞ്ഞ് സ്വർണവില ഗ്രാമിന് 4550 രൂപയായിരുന്നു.
28 ന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 4515 രൂപയായി. മൂന്ന് ദിവസം കൊണ്ട് ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 90 രൂപയാണ് കുറഞ്ഞത്. മൂന്ന് ദിവസം മുൻപ് 4575 രൂപയായിരുന്നു ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില. പിന്നീട് വില വർധിച്ച് 4590 രൂപയായതിന് പിന്നാലെയാണ് വില കുത്തനെ കുറഞ്ഞത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ യഥാക്രമം 36720 രൂപയും 36400 രൂപയും 36120 രൂപയുമായിരുന്നു സ്വർണവില. ഇന്നലെ ഒരു പവൻ സ്വർണ വില 120 രൂപ കുറഞ്ഞ് 36000 രൂപയായി. ഇന്നും 36000 രൂപയാണ് ഒരു പവന്റെ വില.
ഒരാഴ്ചക്കിടെ ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വർധിച്ച ശേഷം നാല് ദിവസം മുൻപ് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞാണ് ഗ്രാമിന് 4550 രൂപയിൽ എത്തിയത്. 4480 രൂപയായിരുന്നു ജനുവരി 12 ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില (Gold rate). പിന്നീട് 20 രൂപയുടെ വര്‍ധനയുണ്ടായ ശേഷം അഞ്ച് ദിവസത്തോളം സ്വര്‍ണ്ണവിലയില്‍ മാറ്റമുണ്ടായില്ല