Connect with us

കേരളം

സംസ്ഥാന വൈദ്യുതി കമ്മീഷൻ അംഗീകരിച്ച ഇന്ധന സർചാർജ്ജ് ; പൊതുതെളിവെടുപ്പ് ഡിസംബർ 28 ന്

Published

on

IMG 20231224 WA0071

സംസ്ഥാന വൈദ്യുതി ബോർഡ്, 2023 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനും വാങ്ങുന്നതിനും, കമ്മീഷൻ അംഗീകരിച്ച ഇന്ധനചെലവിനേക്കാൾ ഇന്ധന വിലയിലുണ്ടായ വർദ്ധനവ് മൂലമുണ്ടായ അധികബാധ്യത ഇന്ധന സർചാർജ്ജായി ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നതിനു സമർപ്പിച്ച അപേക്ഷയിൽ പൊതുജനങ്ങളുടെ നേരിട്ടുള്ള തെളിവെടുപ്പ് ഡിസംബർ 28നു നടക്കും. തെളിവെടുപ്പ് കമ്മീഷന്റെ തിരുവനന്തപുരത്ത് വെള്ളയമ്പലത്തുള്ള കോർട്ട് ഹാളിൽ രാവിലെ 11 ന് നടത്തും.

പൊതുതെളിവെടുപ്പിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വീഡിയോ കോൺഫറൻസ് മുഖാന്തിരം പങ്കെടുക്കാം. വീഡിയോ കോൺഫറൻസ് മുഖാന്തിരം പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഡിസംബർ 27 ന് ഉച്ചയ്ക്ക് 12 നു മുൻപായി, പേരും വിശദവിവരങ്ങളും ഫോൺ നമ്പർ സഹിതം വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ സെക്രട്ടറിയെ [email protected] എന്ന ഇ-മെയിലിൽ അറിയിക്കണം.

Also Read:  വാകേരിയില്‍ വീണ്ടും കടുവയുടെ ആക്രമണം; പശുക്കിടാവിനെ കൊന്നു

കൂടാതെ തപാൽ മുഖേനയും ഇ-മെയിൽ വഴിയും ([email protected]) പൊതുജനങ്ങൾക്ക് എഴുതി തയ്യാറാക്കി അഭിപ്രായങ്ങൾ രേഖപ്പെടുത്താം. തപാൽ/ഇ-മെയിൽ ([email protected]) മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻപിളള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം – 695 010 എന്ന വിലാസത്തിൽ ഡിസംബർ 28 നു വൈകിട്ട് അഞ്ചു വരെ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

Also Read:  മംഗലാപുരത്തേക്ക് വരികയായിരുന്ന ക്രൂഡ് ഓയിൽ കപ്പലിന് നേരെ ആക്രമണം, ഇറാനിൽ നിന്നെന്ന് അമേരിക്ക
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

students.jpg students.jpg
കേരളം1 day ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം1 day ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം2 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

20240508 123804.jpg 20240508 123804.jpg
കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

parents.jpg parents.jpg
കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

20240508 110959.jpg 20240508 110959.jpg
കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ