Connect with us

കേരളം

പരിചയക്കാരുടെ പേരിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; പ്രതി പിടിയിൽ

Published

on

arrestud

മുക്കുപണ്ടം പണയം വച്ച് അര ലക്ഷത്തിന് മുകളിൽ രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. ചേർത്തലയിലാണ് തട്ടിപ്പ്. ചേർത്തല ആശാരിപറമ്പിൽ ദേവരാജൻ ആണ് പിടിയിലായത്. സ്വന്തം പേരിലും പരിചയക്കാരായ 13 ആളുകളുടെ പേരിലും മുക്കുപണ്ടം പണയം വച്ചാണ് ഇയാൾ പണം തട്ടിയത്. ചേർത്തല കേരളാ ഗ്രാമീൺ ബാങ്കിലാണ് മുക്കുപണ്ടം പണയം വച്ചു 55 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നത്.

തട്ടിപ്പിനെകുറിച്ച് 13 പേർക്കും അറിവില്ലെന്നാണ് വിവരം. എന്നാൽ എല്ലാവരുടെയും വിവരങ്ങൾ പൊലീസ് ശേഖരിച്ച് അന്വേഷണം നടത്തുന്നുണ്ട്. തട്ടിപ്പു പുറത്തുവന്നതോടെ ബാങ്കിൽ മുഴുവൻ പണവും തിരിച്ചടച്ചിട്ടുണ്ട്. ബാങ്കിൽ പണയം വെയ്ക്കാനെത്തുന്ന പരിചയക്കാരോട് തന്റെ സ്വർണവും അവരുടെ പേരിൽ പണയം വെയ്ക്കണമെന്ന ആവശ്യമുയർത്തിയാണ് ദേവരാജൻ സമീപിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്.

പരിചയക്കാരനായതും തങ്ങൾക്കു സാമ്പത്തിക ബാധ്യത വരാത്തതിനാലും സഹായിക്കാനായി പലരും ഇടപാടുകൾക്ക് അനുമതി നൽകുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ബാങ്കിന്റെ പരിശോധനയിലാണ് മുക്കുപണ്ടം തട്ടിപ്പ് പുറത്താകുന്നത്. പലരുടെയും പേരിൽ പല തവണയായി ഇത്തരത്തിൽ മുക്കുപണ്ടം പണയം വെച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ദേവരാജൻ പിടിയിലായതോടെയാണ് വിവരങ്ങൾ ഇടപാടുകാർ പലരും അറിയുന്നത്.

അധികൃതർ പരാതിപ്പെട്ടതോടെയാണ് പൊലീസ് അന്വേഷണം നടത്തി ഇയാളെ പിടികൂടിയത്. ബാങ്കിലെ ഇയാളുടെ മറ്റിടപാടുകളെ കുറിച്ചും, മുൻകാല സ്വർണപണയങ്ങളെ കുറിച്ചും ബാങ്കും പൊലീസും പരിശോധനകൾ നടത്തുന്നുണ്ട്. നഷ്ടപെട്ട പണം തിരിച്ചടച്ച സാഹചര്യത്തിൽ ബാങ്കിനു നഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

idukki.jpeg idukki.jpeg
കേരളം6 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ponmudi.jpg ponmudi.jpg
കേരളം23 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം24 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ