Connect with us

രാജ്യാന്തരം

മുകേഷ് അംബാനി ഇന്ത്യയിൽ ഒന്നാമത്; ലോക കോടീശ്വരന്മാരുടെ പട്ടിക പുറത്ത് വിട്ട് ഫോബ്‌സ്

Published

on

5 extremely expensive and one of a kind things Mukesh Ambani owns

ലോക കോടീശ്വരന്മാരുടെ പട്ടിക പുറത്ത് വിട്ട് ഫോബ്‌സ്. ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാൻ മുകേഷ് അംബാനിയ്ക്കാണ് . 84.5 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനിയാണ് പട്ടികയില്‍ രണ്ടാമത്.

2021 ഓടുകൂടി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നെറ്റ് ഡെബ്റ്റ് പൂജ്യത്തിലെത്തിക്കുന്നതിനായി ലക്ഷ്യമിട്ട് കൊവിഡ് കാലത്തും വിവിധ പദ്ധതി ശൃംഖലകളില്‍ നിന്നായി 35 ബില്യണ്‍ ഡോളര്‍ സ്വരൂപിക്കുന്നതിനുള്ള അംബാനിയുടെ പരിശ്രമം ഫലം കണ്ടിരുന്നു.

റിലയന്‍സിന്റെ ടെലികോം യൂണിറ്റായ ജിയോയില്‍ ഫേസ്ബുക്ക്, ഗൂഗിള്‍ പോലുള്ള വലിയ നിക്ഷേപകര്‍ക്ക് അവകാശം നല്‍കുകയും ജനറല്‍ അറ്റ്‌ലാന്റിക്, കെകെആര്‍ പോലുള്ള സ്വകാര്യ നിക്ഷേപ സ്ഥാപനങ്ങള്‍ റിലയന്‍സ് റീട്ടെയിലില്‍ 10 ശതമാനം പങ്കാളിത്തം നല്‍കുകയും ചെയ്തത് ഇതിന്റെ ഭാഗമായിട്ടായിരുന്നു. ഒപ്പം റിലയന്‍സ് ഓഹരികള്‍ ഇഷ്യൂ ചെയ്തതിലൂടെ 7.3 ബില്യണ്‍ ഡോളറും കമ്പനി സ്വരൂപിച്ചു. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ധനികനായ അദാനിയും പല മേഖലകളിലേക്കായി തങ്ങളുടെ ബിസിനസ് വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ എയര്‍പോര്‍ട്ട് മാനേജ്‌മെന്റിലും ഓപ്പറേഷന്‍ ബിസിനസ്സിലും മുന്നിലുള്ളത് അദാനി ഗ്രൂപ്പാണ്. 50.5 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ മൊത്തം ആസ്തി.

ഫോബ്‌സിന്റെ പട്ടിക പ്രകാരം ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പന്നന്‍ എച്ച്‌സിഎല്‍ സ്ഥാപകന്‍ ശിവ് നാടാര്‍ ആണ്. 23.5 ബില്യണാണ് അദ്ദേഹത്തിന്റെ ആസ്തി. കഅവന്യൂ സൂപ്പര്‍മാര്‍ട്ടിന്റെ സ്ഥാപകന്‍ രാധാകൃഷ്ണന്‍ ദമാനി (16.5 ബില്യണ്‍ ഡോളര്‍), കൊഡാക് മഹീന്ദ്ര ബാങ്ക് എംഡി ഉദയ് കൊഡാക് (15.9 ബില്യണ്‍ ഡോളര്‍) എന്നിവരാണ് ഫോബ്‌സിന്റെ പട്ടികയില്‍ നാലും അഞ്ചും സ്ഥാനത്തുള്ളത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം4 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം7 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

കേരളം7 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version