കേരളം
എസ്എസ്എൽസി/റ്റിഎച്ച്എസ്എൽസി പരീക്ഷ മൂല്യനിർണ്ണയത്തിന് അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
ഈ വർഷത്തെ എസ്എസ്എൽസി/റ്റിഎച്ച്എസ്എൽസി പരീക്ഷ മൂല്യനിർണ്ണയത്തിന് അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണ്ണയത്തിന് ഏപ്രിൽ 24വരെ അപേക്ഷിക്കാം. പ്രധാന അധ്യാപകർ iExaMS പോർട്ടലിൽ HM Login വഴി അപേക്ഷകളുടെ വിവരങ്ങൾ പരിശോധിച്ച് 22ന് Confirm ചെയ്യണം.
സ്കൂളുകളിലെ യോഗ്യരായ എല്ലാ അദ്ധ്യാപകരും അപേക്ഷ നൽകിയെന്ന് പ്രധാന അധ്യാപകർ ഉറപ്പുവരുത്തണം. റ്റിഎച്ച്എസ്എൽസി പരീക്ഷ മൂല്യനിർണ്ണയത്തിന് ടെക്നിക്കൽ ഹൈസ്കൂൾ അധ്യാപകർക്ക് 21 വരെ അപേക്ഷിക്കാം.
പ്രധാന അധ്യാപകർ iExaMS പോർട്ടലിൽ SUPDT/PRINCIPAL Login വഴി അപേക്ഷകൾ പരിശോധിച്ച് 22ന് Confirm ചെയ്യണം. വിശദവിവരങ്ങൾക്ക്: www.keralapareekshabhavan. in സന്ദർശിക്കുക.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement