Connect with us

കേരളം

ഞമ്മടെ ഇരട്ടചങ്കന്‍ ഉള്ളിടത്തോളംകാലം ഇവിടെ പട്ടിണി കിടക്കാതെ ജീവിക്കണുണ്ട്: വൈറൽ ആയി മത്സ്യതൊഴിലാളിയുടെ വാക്കുകൾ

Published

on

n2613924583be2fbb61ae3d7dfa644612545a1690bf96fc2899fb862bb3610fe0c18c76b36

ഞമ്മടെ ഇരട്ടചങ്കന്‍ ഉള്ളിടത്തോളംകാലം ഇവിടെ പട്ടിണി കിടക്കാതെ ജീവിക്കണുണ്ട്’ മലപ്പുറത്തുള്ള മത്സ്യത്തൊഴിലാളി അന്‍വറിന് ഉറപ്പാണ് എല്‍ഡിഎഭഫ് തുടര്‍ഭരണമുണ്ടാകുമെന്ന്. തന്റെ മീന്‍ വണ്ടിയില്‍ ഉറപ്പാണ് എല്‍ഡിഎഫ് എന്ന പോസ്റ്റര്‍ പതിപ്പിച്ചാണ് പിണറായി വിജയന്‍ സര്‍ക്കാറിനോടുള്ള ആദരവ് മത്സ്യത്തൊഴിലാളിയായ അഷ്‌കര്‍ പ്രകടിപ്പിച്ചത്. ഇതിനെതിരെ വന്ന കോണ്‍ഗ്രസ് ലീഗ് പ്രവര്‍ത്തകര്‍ക്ക് ചുട്ട മറുപടിയും അഷ്‌കര്‍ നല്‍കി. രാവിലെ ഇറങ്ങിയാല്‍ മീന്‍ കച്ചവടം പൊടിപൊടിക്കുകയാണ് സഖാവ് അഷ്‌കര്‍.

പിണറായി സര്‍ക്കാരിനോടുള്ള അഷ്‌കറിന്റെ സ്‌നേഹം ആ വാക്കുകളില്‍ പ്രകടമാണ്. നിമിഷ നേരങ്ങള്‍ക്കകം ഈ മത്സ്യതൊഴിലാളിയുടെ വാക്കുകള്‍
സമൂഹമാധ്യമങ്ങളിലും വൈറലായി.

ഈ പോസ്റ്റര്‍ ഒട്ടിച്ചപ്പോള്‍ കുറെ ആളുകള്‍ പറയുകയാണ് കോണ്‍ഗ്രസ്സുകാരും ലീഗുകാരും ഒന്നും, മീന്‍ വാങ്ങുകയില്ല എന്ന്. ഞാന്‍ അവരെ പ്രതീക്ഷിക്കുന്നതേയില്ല. ഞമ്മടെ ഇരട്ടചങ്കന്‍ ഉള്ളിടത്തോളംകാലം ഇവിടെ പട്ടിണി കിടക്കാതെ ജീവിക്കുന്നുണ്ട്.
ഇവിടെ അന്‍വര്‍ ഭൂരിപക്ഷത്തില്‍ വരും. കഴിഞ്ഞ പ്രാവശ്യം പതിനോരായിരത്തോളം വോട്ടുകള്‍ ഉള്ളത് ഇപ്രാവശ്യം ഇരുപതിനായിരത്തില്‍ അടുത്ത് അന്‍വര്‍ എത്തും. തൂത്തുവാരും.

ഇവിടെ ചിലര്‍ പറയുന്നത് എല്‍ഡിഎഫ് സ്റ്റിക്കര്‍ വണ്ടിയുടെ മേല്‍ ഒട്ടിച്ചാല്‍ ലീഗുകാരും കോണ്‍ഗ്രസ്സുകാരും ഒന്നും മീന്‍ വാങ്ങുകയില്ല എന്നാണ്. എനിക്ക് അവരുടെ കച്ചവടമേ വേണ്ട. എനിക്ക് പടച്ചോന്‍ വിചാരിച്ച്‌ പിണറായി വിജയന്‍ ഉള്ളടത്തോളം കാലം ഞങ്ങള്‍ പട്ടിണി കിടക്കില്ല.

ഞങ്ങള്‍ക്ക് സഖാക്കളുടെ കച്ചവടം മതി. കച്ചവടം കൂടിയിരിക്കുകയാണ്. മീന്‍ വില്‍ക്കാന്‍ തികയുന്നില്ല. അത്ര പ്രശ്‌നമേ ഉള്ളൂ ഇപ്പോള്‍… സ്റ്റിക്കര്‍ ഒട്ടിച്ചപ്പോള്‍ ആളുകള്‍ മീനിന് വേണ്ടി തിരക്ക് കൂട്ടുകയാണ്. ‘ഇജ്ജ് ആണെടാ ഒറിജിനല്‍ സഖാവ്.’ ‘ഞമ്മക്ക് അതുമതി’. എനിക്ക് മൂന്ന് കുട്ടികളാണ്. ഈ സര്‍ക്കാര്‍ ഉള്ളടത്തോളം കാലമാണ് ഇവിടെ എല്ലാ സാധനങ്ങളും കിട്ടിയിരിക്കുന്നത്.

കോണ്‍ഗ്രസ് പറയുന്നു കിറ്റ് ബിജെപി കൊണ്ടുവന്നതാണെന്ന്. ഇതൊക്കെ മുണുങ്ങി തിന്നിട്ടാണ് അവര്‍ പറയുന്നത്. ഇരട്ടചങ്കന്‍ ഉള്ളടത്തോളം കാലം ഞങ്ങള്‍ക്ക് ഒരു പേടിയും ഇല്ല. ഇവിടെ ഹിന്ദുക്കള്‍ ആയാലും മുസ്ലീങ്ങള്‍ ആയാലും ആരായാലും ഒരുമയോടെ ജീവിക്കണം. എനിക്ക് ആ ആഗ്രഹം മാത്രമേ ഉള്ളൂ. ഇവിടെ എല്ലാവരും മരിക്കുന്ന വരെ ഒരുമയോടെ ജീവിക്കണം……

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

idukki.jpeg idukki.jpeg
കേരളം23 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ponmudi.jpg ponmudi.jpg
കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ