Connect with us

കേരളം

മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച് പ്രചരണം; അന്വേഷണം രാജസ്ഥാനിലേക്ക്

Untitled design 2024 01 08T101132.801

മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ വ്യാജ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ കേസ്. രാജസ്ഥാന്‍ ടോങ്ക് സ്വദേശി മന്‍രാജ് മീണ എന്ന യുവാവിനെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്.മുഖ്യമന്ത്രിയുടെ പേരും ഫോട്ടോയും ഉപയോഗിച്ച് സാമൂഹിക മാധ്യമമായ ടെലഗ്രാമില്‍ അക്കൗണ്ട് ഉണ്ടാക്കി അതിലൂടെ പ്രതിയുടെ നമ്പര്‍ ഉപയോഗിച്ചുള്ള വാട്‌സാപ്പ് ലിങ്ക് നിര്‍മിച്ച് പ്രചരിപ്പിക്കുകയായിരുന്നു. ഡിസംബര്‍ 11-ന് സൈബര്‍ഡോം നടത്തിയ സൈബര്‍ പട്രോളിങ്ങിനിടെയാണ് സംഭവം കണ്ടെത്തിയത്.

Also Read:  കൂടത്തായി കേസ് പ്രതി ജോളിയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നതിന് ഏതെങ്കിലും വ്യാജ സിം കാര്‍ഡ് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ അന്വേഷണം രാജസ്ഥാനിലേക്കും വ്യാപിപ്പിക്കുമെന്ന് സെന്‍ട്രല്‍ പൊലീസ് അറിയിച്ചു. ഐടി വകുപ്പ് 66 സി പ്രകാരം മൂന്നാം തീയതിയാണ് മന്‍രാജിനെതിരെ കേസെടുത്തത്. 2022 ആഗസ്റ്റിലും മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് നിര്‍മ്മിയാള്‍ക്കെതിരെ കൊച്ചി സൈബര്‍ പൊലീസ് കേസെടുത്തിരുന്നു.

Also Read:  സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിച്ചുയരുന്നു; കിലോയ്ക്ക് 300 രൂപ
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം4 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ