Connect with us

തൊഴിലവസരങ്ങൾ

പത്താംക്ലാസ്, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സ് രജിസ്ട്രേഷന്‍ തീയതി നീട്ടി

Published

on

സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താംക്ലാസ്, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലേയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള തീയതി നീട്ടി. ഫൈന്‍ ഇല്ലാതെ ഈ മാസം 25 വരെ അപേക്ഷിക്കാം. 50 രൂപ ഫൈനോടു കൂടി ഏപ്രില്‍ 10 വരെയും 200 രൂപ സൂപ്പര്‍ ഫൈനോടു കൂടി ഏപ്രില്‍ 25 വരെയും അപേക്ഷിക്കാം. പത്താംതരം തുല്യതാ കോഴ്സ് പാസാകുന്നവര്‍ക്ക് എസ്.എസ്.എല്‍ സി പാസാകുന്നവരെ പോലെ ഉന്നത പഠനത്തിനും, പ്രൊമോഷനും, പി.എസ്.സി നിയമനത്തിനും അര്‍ഹതയുണ്ട്. ഏഴാം തരം പാസായ 17 വയസ് പൂര്‍ത്തിയായവര്‍ക്കും, 2016 ന് മുന്‍പ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതി തോറ്റവര്‍ക്കും പത്താംതരം തുല്യതയ്ക്ക് ചേരാം.

പത്താംതരം പാസായ 22 വയസ് പൂര്‍ത്തിയായവര്‍ക്കും പ്ലസ് ടൂ / പ്രീഡിഗ്രി തോറ്റവര്‍ക്കും, ഇടയ്ക്ക് പഠനം നിര്‍ത്തിയവര്‍ക്കും ഹയര്‍ സെക്കന്‍ഡറി കോഴ്സ് ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളിലേക്ക് അപേക്ഷിക്കാം. ഔപചാരിക വിദ്യാഭ്യാസത്തിലെ ഹയര്‍ സെക്കന്‍ഡറി കോഴ്സിന് സമാനമായ എല്ലാ വിഷയങ്ങളും ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പത്താംതരം തുല്യതയ്ക്ക് അപേക്ഷാഫീസും കോഴ്സ് ഫീസും ഉള്‍പ്പെടെ 1850 രൂപയും ഹയര്‍ സെക്കന്‍ഡറി തുല്യതയ്ക്ക് അപേക്ഷാഫീസും രജിസ്ട്രേഷന്‍ ഫീസും കോഴ്സ് ഫീസും ഉള്‍പ്പെടെ 2500 രൂപയുമാണ്. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കോഴ്സ് ഫീസ് അടയ്‌ക്കേണ്ടതില്ല. അവര്‍ക്ക് പത്താംതരത്തിന് 100 രൂപയും ഹയര്‍ സെക്കന്‍ഡറിക്ക് 300 രൂപയും അടച്ചാല്‍ മതിയാകും. 40 ശതമാനത്തില്‍ കൂടുതല്‍ അംഗവൈകല്യമുള്ളവര്‍ക്കും, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്കും രണ്ട് കോഴ്സുകളും സൗജന്യമാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രോജക്ടില്‍ ഉള്‍പ്പെടുത്തി പഠിതാക്കളുടെ കോഴ്സ് ഫീസ് അടവാക്കുന്നതിന് തയാറായിട്ടുണ്ട്. പത്തനംതിട്ട ജില്ലാപഞ്ചായത്ത് പ്രോജക്ട് പ്രകാരം പത്താംതരം തുല്യതയ്ക്ക് 270 പഠിതാക്കള്‍ക്ക് സൗജന്യ പഠനത്തിന് അവസരം നല്‍കുന്നുണ്ട്. വിശദ വിവരങ്ങള്‍ക്ക് പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസുമായോ, വിവിധ ഗ്രാമ / ബ്ലോക്ക് / നഗരസഭകളില്‍ പ്രവര്‍ത്തിക്കുന്ന തുടര്‍/ വികസന വിദ്യാകേന്ദ്രങ്ങളേയോ സമീപിക്കേണ്ടതാണെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍ 0468 2220799.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

metro rail tvm.jpg metro rail tvm.jpg
കേരളം17 hours ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം17 hours ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം20 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം21 hours ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം21 hours ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം23 hours ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ