Connect with us

ദേശീയം

ഖലിസ്ഥാൻ ഭീഷണി: എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് കാനഡയോട് ഇന്ത്യ

ഖലിസ്ഥാനി വിഘടനവാദി സംഘടന സിഖ് ഫോര്‍ ജസ്റ്റിസിന്റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കുള്ള സുരക്ഷ വര്‍ധിപ്പിക്കാന്‍ കാനഡയോട് ആവശ്യപ്പെട്ട് ഇന്ത്യ. കാനഡയിലേക്കും തിരിച്ച് ഇന്ത്യയിലേക്കും പോകുന്ന എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. 19-ന് എയര്‍ ഇന്ത്യ വിമാനത്തില്‍ സിഖുകാര്‍ യാത്ര ചെയ്യരുതെന്നും അതു ജീവന്‍ അപകടത്തിലാക്കുമെന്നും നിരോധിത സിഖ് സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ (എസ്.എഫ്.ജെ.) തലവന്‍ ഗുര്‍പത്വന്ത് സിങ് പന്നൂന്‍ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പുറത്തുവിട്ടിരുന്നു.

ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് വര്‍മ്മയാണ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കാന്‍ കനേഡിയന്‍ അധികൃതരോട് നിര്‍ദേശിച്ചിരിക്കുന്നത്. കനേഡിയന്‍ നഗരങ്ങളായ ടൊറന്റോയിലേക്കും വാന്‍കോവറിലേക്കും ഉള്‍പ്പെടെ എയര്‍ ഇന്ത്യക്ക് വിമാന സര്‍വീസുകളുണ്ട്.

Also Read:  രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി

അതേസമയം ഖലിസ്ഥാനി വിഘടനവാദി സംഘടനാ നേതാവിന്റെ വിഡിയോയുടെ ഉള്ളടക്കം വിശദമായി പരിശോധിച്ചെന്നും ചിക്കാഗോ കണ്‍വെന്‍ഷന്റെ ലംഘനമാണ് വിഡിയോയെന്നും സഞ്ജയ് വര്‍മ്മ പറഞ്ഞു. വ്യോമയാന ഗതാഗതത്തിനുള്ള ചട്ടങ്ങളാണ് ചിക്കാഗോ കണ്‍വെന്‍ഷനില്‍ രൂപീകരിച്ചത്. ഇന്ത്യയും കാനഡയും കണ്‍വെന്‍ഷന്‍ ചട്ടങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്.ഇതുകൂടാതെ ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി കരാറിലും ഇത്തരം ഭീഷണികള്‍ നേരിടാന്‍ വ്യവസ്ഥകളുണ്ടെന്നും ഇന്ത്യന്‍ ഹൈകമീഷണര്‍ അറിയിച്ചു.

Also Read:  മാനവീയം വീഥിയിലെ സംഘര്‍ഷം; കരമന സ്വദേശി കസ്റ്റഡിയില്‍
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

tvm railway.jpeg tvm railway.jpeg
കേരളം10 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

IMG 20240507 WA0000.jpg IMG 20240507 WA0000.jpg
കേരളം11 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

Mosquito.jpg Mosquito.jpg
കേരളം16 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

20240507 130225.jpg 20240507 130225.jpg
കേരളം18 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

sex education .jpeg sex education .jpeg
കേരളം20 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

sslc.jpg sslc.jpg
കേരളം21 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

sea rage 1.jpg sea rage 1.jpg
കേരളം22 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

20240503 113159.jpg 20240503 113159.jpg
കേരളം5 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

two wheeler overload.jpeg two wheeler overload.jpeg
കേരളം5 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം7 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

വിനോദം

പ്രവാസി വാർത്തകൾ