Connect with us

കേരളം

തൃശൂർ വാഴക്കോട്ടെ ആനക്കൊല; ആനക്കൊമ്പ് കടത്തിയ കാർ പിടികൂടി

Screenshot 2023 07 18 185829

തൃശൂർ വാഴക്കോട്ടിലെ ആനക്കൊലയിൽ നിർണ്ണായക കണ്ടെത്തൽ. ആനക്കൊമ്പ് കടത്തിയ കാർ പിടികൂടി. പട്ടിമറ്റം സ്വദേശി അരുണിന്റെ കാറാണ് പിടികൂടിയത്. അരുൺ ഒളിവിലെന്ന് വനംവകുപ്പ് വ്യക്തമാക്കി. ആനക്കൊലയില്‍ പ്രതികളായ പത്തുപേരെയും തിരിച്ചറിഞ്ഞു. പന്നിയ്ക്ക് വച്ച കെണിയില്‍ വീണ് ആന ചരിഞ്ഞതോടെ സ്ഥലമുടമ മണിയഞ്ചിറ റോയി പാലായിലും കുമളിയിലുമുള്ള സുഹൃത്തുക്കളുടെ സഹായം തേടുകയായിരുന്നു.

പട്ടിമറ്റത്തുള്ള ആനക്കൊമ്പ് കടത്തുകാരെയും കൂട്ടിയാണ് പാലാ സംഘം വാഴക്കോടെത്തിയത്. ഒന്നാം പ്രതി റോയി ഇടുക്കിയിലെ ഒളിതതാവളത്തിലേക്ക് മാറിയതായി വനം വകുപ്പിന് സൂചന ലഭിച്ചു. കുറ്റകൃത്യത്തില്‍ പങ്കെടുത്ത രണ്ട് വാഴക്കോട് സ്വദേശികള്‍ വൈകാതെ പിടയിലാവുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ. അതിനിടെ കേസിലെ രണ്ടാം പ്രതി അഖില്‍ മോഹനെ കോടതി റിമാന്‍റ് ചെയ്തു.

കാട്ടാനയെക്കൊന്നത് വൈദ്യുതാഘാതമേല്‍പ്പിച്ചെന്ന് വ്യക്തമായതായി വനം വകുപ്പ് വ്യക്തമാക്കി. ഇതിനായി ഉപയോഗിച്ച കമ്പികള്‍ കണ്ടെത്തിയിരുന്നു. മുഖ്യപ്രതി റോയി ഉള്‍പ്പടെ ആറുപേര്‍ ചേര്‍ന്നാണ് ആനയെ മറവു ചെയ്തതെന്നും അന്വേഷണ സംഘത്തിന് മൊഴി ലഭിച്ചു. തോട്ടത്തില്‍ ഇറങ്ങുന്ന പന്നിയെ പിടികൂടാനായി തോട്ടമുടമ മണിയഞ്ചിറ റോയിയുടെ നേതൃത്വത്തില്‍ കെണിവച്ചിരുന്നു. കഴിഞ്ഞ മാസം പതിനാലിന് ഈ കെണിയില്‍ ആന വീഴുകയായിരുന്നു.

Also Read:  ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ ശരൺ സിംഗിന് ഇടക്കാല ജാമ്യം

വനം വകുപ്പ് അറിഞ്ഞാല്‍ കേസാവുമെന്ന് ഭയന്ന് ആനയെ മറവുചെയ്യാന്‍ പാലായിലുള്ള ചില സുഹൃത്തുക്കളുടെ സഹായം റോയ് തേടി. അവരാണ് മൃഗവേട്ടയില്‍ പരിചയമുള്ള കുമളി സ്വദേശികളായ മൂന്നുപേരെ എത്തിച്ചത്. വാഴക്കോടുള്ള മറ്റു രണ്ടു പേരും സംഘത്തില്‍ ചേര്‍ന്നു. പതിനഞ്ചാം തീയതി മറവ് ചെയ്തു. വേഗത്തില്‍ ദ്രവിക്കാനായി കോഴി വേസ്റ്റും ചാണകപ്പൊടിയും നിറച്ചു. ജെസിബി എത്തിച്ച് മണ്ണു മൂടി. ഇതിനിടെയാണ് കുമളിയില്‍ നിന്നും വന്ന സംഘത്തിലുണ്ടായിരുന്നവര്‍ ഒരു കൊമ്പ് മുറിച്ചെടുത്തത്. മുറിച്ചെടുത്ത കൊമ്പ് പട്ടിമറ്റം സ്വദേശിയായ അഖിലാണ് കൊണ്ടുപോയതെന്ന് വനംവകുപ്പിന് വ്യക്തമായി.

Also Read:  മംഗളൂരു വിമാനത്താവളത്തിൽ ലഗേജുകൾ കൈവിട്ടാൽ കടിച്ചെടുക്കും; പരിശീലനം ലഭിച്ച നാലു നായ്ക്കളെത്തി
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

students.jpg students.jpg
കേരളം2 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം2 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം3 days ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം3 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം3 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം3 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

20240508 123804.jpg 20240508 123804.jpg
കേരളം3 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

parents.jpg parents.jpg
കേരളം3 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

20240508 110959.jpg 20240508 110959.jpg
കേരളം3 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ