കേരളം
ടിവിയുടെ വയര്‍ ഊരി മാറ്റുന്നതിനിടെ അപകടം; രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു
പാലക്കാട് ജില്ലയില്‍ വ്യത്യസ്ത സംഭവങ്ങളില്‍ രണ്ടു പേര് ഷോക്കേറ്റു മരിച്ചു. ടിവിയുടെ വയര്‍ ഊരി മാറ്റുന്നതിനിടെ മുണ്ടൂരില്‍ കയറം കോടം രമേഷ് (63) ഷോക്കേറ്റു മരിച്ചു.
വൈദ്യുത പോസ്റ്റിലെ സ്റ്റേ വയറില്‍നിന്ന് ഷോക്കേറ്റു ചികിത്സയിലായിരുന്ന 75കാരിയുടെ മരണമാണ് രണ്ടാമത്തേത്. മേലാര് കോട് കോട്ടാം പൊറ്റ പരേതനായ വേലായുധന്റെ ഭാര്യ തങ്കമണി (75) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനാണ് ഇവര്‍ക്കു ഷോക്കേറ്റത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു മരണം.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement