കേരളം
വൈദ്യുത ഇന്ധന സര്‍ചാര്‍ജ്: പൊതുതെളിവെടുപ്പ് ഡിസംബര്‍ ഒന്‍പതിന്
കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡിന്റെ പൊതുതെളിവെടുപ്പ് ഡിസംബര്‍ ഒന്‍പതിന് നടക്കും.
2020 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുളള കാലയളവില്‍, ഇന്ധന വിലയിലുണ്ടായ വര്‍ദ്ധനവ് മൂലമുണ്ടായ, അധികബാധ്യത ഇന്ധന സര്‍ചാര്‍ജ്ജായി ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നതിന് കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ച അപേക്ഷ www.erckerala.org ല്‍ ലഭ്യമാണ്.
ഈ അപേക്ഷയിന്‍ മേലുള്ള പൊതുതെളിവെടുപ്പ് ഡിസംബര്‍ ഒന്‍പതിന് രാവിലെ 11 ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടക്കും. പൊതുതെളിവെടുപ്പില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും, രേഖപ്പെടുത്താം.
പൊതുതെളിവെടുപ്പില്‍ പങ്കെടുക്കുന്നതിനുള്ള ലിങ്ക് ലഭ്യമാക്കുന്നതിന് പങ്കെടുക്കുന്ന ആളിന്റെ പേര്, ഇ-മെയില്‍ വിലാസം എന്നിവ എട്ടാം തീയതി ഉച്ചയ്ക്ക് രണ്ടിന് മുന്‍പായി [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അറിയിക്കണം.
തപാല്‍ മുഖേന അഭിപ്രായങ്ങള്‍ അയയ്ക്കുന്നവര്‍ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്, കെ.പി.എഫ്.സി ഭവനം, സി.വി. രാമന്പിളള റോഡ്, വെളളയമ്പലം, തിരുവനന്തപുരം 695 010 എന്ന വിലാസത്തില്‍ ഒന്‍പതിന് മുമ്പായി കിട്ടത്തക്കവിധം അയയ്ക്കണം.