ഇലക്ഷൻ 2024
തെരഞ്ഞെടുപ്പ് ജോലി; പങ്കാളികളിൽ ഒരാൾക്ക് ഒഴിവാകാം
സർക്കാർ ജോലിക്കാരായ ഭാര്യയേയും ഭർത്താവിനേയും തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കുന്ന സാഹചര്യം ആവശ്യമെങ്കിൽ ഒഴിവാക്കും. പങ്കാളികളിൽ ഒരാൾക്ക് ഒഴിവാകാനാണ് അനുമതി.
ഇതിനായി ഇരുവരുടേയും നിയമന ഉത്തരവു സഹിതം പ്രത്യേക ഫോമിൽ അപേക്ഷിക്കണം. ജീവനക്കാരുടെ പേര്, പെർമനന്റ് എംപ്ലോയി നമ്പർ (പിഇഎൻ), വോട്ടർ ഐഡി നമ്പർ, മുൻപ് വോട്ടെടുപ്പ് ജോലി ചെയ്തതിന്റെ വിവരം എന്നിവയാണ് പൂരിപ്പിക്കേണ്ടത്.
ഭിന്നശേഷിക്കാരായ ജീവനക്കാർ, ഗുരുതര ആരോഗ്യ പ്രശ്നമുള്ളവർ, ഗർഭകാലത്തിന്റെ അവസാന ഘട്ടത്തിലെത്തിയവർ തുടങ്ങിയവരെ ഒഴിവാക്കാൻ ഉത്തരവുണ്ട്.