Connect with us

ഇലക്ഷൻ 2024

സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കവുമായി ബിജെപി; ഇന്ന് എന്‍ഡിഎ യോഗം

Published

on

modi2024.jpg

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ മറ്റു പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ബിജെപി ആരംഭിച്ചു. ഇതിന്റെ മുന്നോടിയായി എന്‍ഡിഎ യോഗം ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലാണ് യോഗം.

ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറിനെയും ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ലോക്‌സഭയില്‍ ഒരു പാര്‍ട്ടിക്കും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ നിതീഷ് കുമാറിന്റെയും ചന്ദ്രബാബു നായിഡുവിന്റെയും നിലപാടുകള്‍ നിര്‍ണായകമാണ്. അധികാരം നഷ്ടപ്പെടാതിരിക്കാന്‍ പരമാവധി വിട്ടുവീഴ്ചയ്ക്ക് ബിജെപി തയ്യാറാകും.

മന്ത്രിസഭ രൂപീകരണത്തില്‍ നിതീഷ് കുമാര്‍ മറുപടി പറയാത്തതില്‍ ബിജെപിക്കിടയിലും ആശങ്കയുണ്ട്. ബിജെപി നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ നിതീഷ് നിലപാട് അറിയിച്ചിട്ടില്ല. ഇന്ന് നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ നിതീഷ് പങ്കെടുക്കുന്നുണ്ട്. വടക്കുകിഴക്കന്‍ മേഖലയിലെ ഏഴു സ്വതന്ത്രര്‍ എന്‍ഡിഎയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി ജെപി നഡ്ഡയ്ക്കും രാജ്നാഥ് സിങ്ങിനുമൊപ്പം
400 ലധികം സീറ്റുകളെന്ന അവകാശവാദവുമായി പ്രചാരണ രംഗത്തിറങ്ങിയ മോദിക്കേറ്റ കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. 272 എന്ന മാന്ത്രിക സംഖ്യക്ക് അടുത്തെത്താന്‍ പോലും ബിജെപിക്കായില്ല. 240 സീറ്റുകളാണ് ബിജെപിക്ക് ഒറ്റയ്ക്ക് നേടാനായത്.

നാനൂറ് കടക്കുമെന്ന് പ്രഖ്യാപിച്ച മോദിക്ക് എന്‍ഡിഎയെ മുന്നൂറ് കടത്താന്‍ പോലും കഴിഞ്ഞില്ല. വർഗീയ സംഘർഷം നടന്ന മണിപ്പൂരിൽ ബിജെപിക്ക് വൻ തിരിച്ചടിയേറ്റു. കഴിഞ്ഞ തവണ 4,79000 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ നരേന്ദ്രമോദിയുടെ ഭൂരിപക്ഷം ഇക്കുറി ഒന്നര ലക്ഷമായി കുത്തനെ കുറയുകയും ചെയ്തത് ബിജെപിക്ക് വൻ ക്ഷീണമാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240719 200817.jpg 20240719 200817.jpg
കേരളം13 hours ago

ആമയിഴഞ്ചാൻ തോട്ടിൽ ഇന്നലെയും മാലിന്യനിക്ഷേപം; 45090 രൂപ പിഴ ഇടാക്കി നഗരസഭ

arif Muhammad gov.jpeg arif Muhammad gov.jpeg
കേരളം16 hours ago

ഗവർണർക്ക് വീണ്ടും തിരിച്ചടി; മൂന്ന് സർവകലാശാലകളിലെ സെർച്ച് കമ്മിറ്റി രൂപീകരണത്തിന് സ്റ്റേ

govt stamp.jpeg govt stamp.jpeg
കേരളം16 hours ago

വാഹനങ്ങളിലെ സര്‍ക്കാര്‍ മുദ്ര; നിയമം ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഹൈക്കോടതി

IMG 20240719 WA0040.jpg IMG 20240719 WA0040.jpg
കേരളം19 hours ago

ഗൂഗിൾ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടാം; കേരള പോലീസ് മുന്നറിയിപ്പ്

cyber fraud tvm.jpeg cyber fraud tvm.jpeg
കേരളം23 hours ago

6 മാസത്തിനിടെ തട്ടിയത് 35 കോടി രൂപ; തലസ്ഥാനത്ത് സൈബർ തട്ടിപ്പുകൾ കുത്തനെ കൂടുന്നു

arjun lorry accident arjun lorry accident
കേരളം23 hours ago

കർണാടക ദേശീയപാതയിൽ മണ്ണിടിച്ചിൽ; മലയാളി ഡ്രൈവറും ലോറിയും നാല് ദിവസമായി മണ്ണിനടിയിൽ

rajeev chandrasekhar rajeev chandrasekhar
കേരളം23 hours ago

പുത്തൻ തിരുവനന്തപുരം’ പദ്ധതിയുമായി രാജീവ് ചന്ദ്രശേഖർ; കേന്ദ്രമന്ത്രി ഡോ; ജിതേന്ദ്ര സിങ്ങുമായി കൂടിക്കാഴ്ച നടത്തി

cholera tvm.jpeg cholera tvm.jpeg
കേരളം1 day ago

തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു; ഉറവിടം വാട്ടർ‌ ടാങ്കെന്ന് കണ്ടെത്തൽ

20240719 074313.jpg 20240719 074313.jpg
കേരളം1 day ago

കായികാധ്യാപിക സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു

schoolworing.jpeg schoolworing.jpeg
കേരളം1 day ago

ഇന്ന് അഞ്ച് ജില്ലകളിലെ വിദ്യാലയങ്ങൾക്ക് അവധി; രണ്ട് ജില്ലകളിൽ ഭാഗിക അവധി

വിനോദം

പ്രവാസി വാർത്തകൾ