Connect with us

ഇലക്ഷൻ 2024

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിന് മമത ബാനര്‍ജിയും

Published

on

mamatha priyanka.jpeg

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ മുന്നണിയിൽ കോൺഗ്രസും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിന് മമത ബാനർജിയുമെത്തും. ഉത്തർ പ്രദേശിലെ റായ്ബറേലിയിലും വിജയിച്ചതിനെ തുടർന്ന് വയനാട് ലോക്സഭാ മണ്ഡലം രാഹുൽ ഗാന്ധി ഒഴിയുന്നതോടെയാണ് സ്ഥാനാർഥിയായി പ്രിയങ്കയെത്തുന്നത്. ആദ്യമായി പാർലമെൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രിയങ്കയ്ക്ക് സമ്പൂർണ പിന്തുണ നൽകാനാണ് മമത ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ ഇന്ത്യ മുന്നണി ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥികളെ തീരുമാനിക്കുന്ന ഘട്ടത്തിൽ തന്നെ മമത പ്രിയങ്ക മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിവരം. വാരാണസിയിൽ നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക മത്സരിക്കണമെന്നായിരുന്നു ആവശ്യം. 2019ൽ കോൺഗ്രസിനുള്ളിലും ഇതേ താൽപര്യം ചിലർ പ്രകടിപ്പിച്ചിരുന്നു. എന്നാൽ വാരാണസിയിൽ പ്രിയങ്ക മത്സരിക്കാൻ തയ്യാറായില്ല. ബംഗാളിലെ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയും മമത ബാനർജിയും തമ്മിലുള്ള തർക്കമാണ് ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം അൽപം വഷളാക്കിയിരുന്നത്.

ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അധിർ രഞ്ജൻ ബഹ്റാംപുർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് പരാജയപ്പെടുകയാണ് ചെയ്തത്. കഴിഞ്ഞ അഞ്ച് തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായ വിജയം നേടിയതിന് ശേഷമാണ് ഈ തോൽവി. മമതയും ഗാന്ധി കുടുംബവും തമ്മിൽ എക്കാലത്തും നല്ല ബന്ധമാണ് തുടരുന്നതെങ്കിലും അധിർ രഞ്ജനുമായുള്ള തർക്കം കാരണമാണ് ബംഗാളിൽ ഇന്ത്യ മുന്നണിയും തൃണമുൽ കോൺഗ്രസും എതിരാളികളായി മത്സരിക്കേണ്ടി വന്നത്. പശ്ചിമ ബംഗാളിലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ ഇത്തവണയും മികച്ച നേട്ടമാണ് ഉണ്ടാക്കിയത്. ബംഗാളിൽ ബിജെപിക്കെതിരെ ശക്തമായ പോരാട്ടം നടത്തിയ പാർട്ടി 42ൽ 29 സീറ്റിലും വിജയം നേടിയിരുന്നു.

ഇന്ത്യൻ പീനൽ കോഡ്, കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യർ, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയെ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്ന് മാറ്റാനുള്ള തീരുമാനത്തെ ഇന്ത്യ മുന്നണി പാർലമെൻറിൽ ഒറ്റക്കെട്ടായി എതിർക്കുമെന്നാണ് സൂചന. നേരത്തെ തന്നെ കോൺഗ്രസും തൃണമൂലും ഡിഎംകെയും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. നീറ്റ്, നെറ്റ് പരീക്ഷകളുടെ നടത്തിപ്പിൽ വന്ന വീഴ്ചയും വലിയ ചർച്ചയാവും. ഇതിനോടകം തന്നെ ഈ വിഷയത്തിൽ ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് നെറ്റ് പരീക്ഷ റദ്ദാക്കേണ്ടിയും വന്നിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

garbage bed.jpg garbage bed.jpg
കേരളം20 hours ago

ആമയിഴഞ്ചാൻ തോട്ടിലെ ടണലിൽ മാലിന്യ ബെഡ്; മാൻഹോൾ വഴിയുള്ള രക്ഷാപ്രവർത്തനം നിർത്തി

tvm scuba diving team.jpg tvm scuba diving team.jpg
കേരളം21 hours ago

ജോയി കാണാമറയത്തു തന്നെ; പരമാവധി മാലിന്യം മാറ്റുന്നു

Joy Rescue Mission.jpg Joy Rescue Mission.jpg
കേരളം22 hours ago

ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിക്കായി തിരച്ചില്‍ തുടരുന്നു; മാലിന്യക്കൂമ്പാരം വെല്ലുവിളി

hip.jpg hip.jpg
കേരളം22 hours ago

യുട്യൂബ് കണ്ട് ഹിപ്നോട്ടിസം പരീക്ഷിച്ച പത്താം ക്ലാസ് വിദ്യാർഥികൾ ബോധംകെട്ടു വീണു

20240713 103105.jpg 20240713 103105.jpg
കേരളം2 days ago

പ്രിയദർശിനി സാഹിത്യ പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു

treasures kannur.jpg treasures kannur.jpg
കേരളം2 days ago

കണ്ണൂരിൽ നിധി കണ്ടെത്തിയിടത്ത് വീണ്ടും സ്വര്‍ണമുത്തുകള്‍; കിട്ടിയത് അതേകുഴിയില്‍ നിന്ന്

kmrl1207.jpeg kmrl1207.jpeg
കേരളം3 days ago

യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നു; അധിക ട്രിപ്പുമായി കൊച്ചി മെട്രോ

1720785717076.jpg 1720785717076.jpg
കേരളം3 days ago

ബോബി ചെമ്മണ്ണൂരിനെതിരെ ഇ.ഡി; പ്രാഥമിക അന്വേഷണം ആരംഭിച്ചു

20240712 165940.jpg 20240712 165940.jpg
കേരളം3 days ago

സോഷ്യൽ മീഡിയയിൽ ലഹരി മാഫിയ; കുട്ടികൾക്ക് മുന്നറിയിപ്പുമായി എക്സൈസ് വകുപ്പ്

20240712 143631.jpg 20240712 143631.jpg
കേരളം3 days ago

അവധി അപേക്ഷ അനുവദിച്ചില്ല; വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാർ സ്വയം വിരമിച്ചു

വിനോദം

പ്രവാസി വാർത്തകൾ