Connect with us

കേരളം

സംസ്ഥാനത്ത് 50,000 കടന്ന് ഞെട്ടിച്ച് സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 1040 രൂപ

gold neckles

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില 50,000 കടന്നു. 1040 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 50,400 രൂപയായി. ഗ്രാമിന് 130 രൂപയാണ് വര്‍ധിച്ചത്. 6300 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് വില ഉയരാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

Also Read:  ലോക്‌സഭ തെരഞ്ഞെടുപ്പ്: ആദ്യദിനം സമര്‍പ്പിച്ചത് 14 പത്രികകള്‍; ഇന്ന് അവധി

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികം വര്‍ധിച്ച് 21ന് 49,440 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് ഇട്ടതാണ് ഇതിന് മുന്‍പത്തെ ഉയര്‍ന്ന വില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില താഴ്ന്ന് 49,000ല്‍ താഴെ എത്തിയ ശേഷം വീണ്ടും ഉയരുന്ന കാഴ്ചയാണ് കണ്ടത്.

മാർച്ച് 21-ആം തീയതിയാണ് സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 49,440 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില. മാർച്ച്‌ 1 ന് രേഖപ്പെടുത്തിയ ഒരു ഗ്രാമിന് 5,790 രൂപയും, പവന് 46320 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തിയതും വില അരലക്ഷത്തിലേക്ക് അടുത്തതും കണ്ട് ഞെട്ടലിലാണ് ഉപഭോക്താക്കൾ. വിവാഹ സീസൺ ആയതിനാൽ തന്നെ സ്വർണവില ഉയർന്ന് തന്നെ നിൽക്കുന്നത് ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാണ്. യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന പണനയ പ്രഖ്യാപനമാണ് വിലക്കുതിപ്പിന് കാരണമെന്നാണ് വിലയിരുത്തൽ. ഇതോടൊപ്പം നിക്ഷേപകർ വൻതോതിൽ സ്വർണത്തിൽ താൽപര്യം കാട്ടുന്നതും വിലവർധനയ്ക്ക് കാരണമായിട്ടുണ്ട്. .

Also Read:  സംസ്ഥാനത്ത് കനത്ത ചൂട് തുടരും ; 10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

kuwaitker.jpg kuwaitker.jpg
കേരളം17 hours ago

കേരളത്തിന്റെ അന്ത്യാഞ്ജലി; അന്ത്യയാത്രയ്ക്കായി വീടുകളിലേക്ക്

plusone.jpeg plusone.jpeg
കേരളം19 hours ago

പ്ലസ് വൺ പ്രവേശനം; മൂന്നാം അലോട്‌മെന്റ് 19-ന്

alppuzha school bus.jpg alppuzha school bus.jpg
കേരളം19 hours ago

ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ചു, വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

Kuwait Jet.jpg Kuwait Jet.jpg
കേരളം20 hours ago

വേദനയോടെ നാട്; മലയാളികളുടെ മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു

pantheerankavu.jpg pantheerankavu.jpg
കേരളം21 hours ago

പന്തീരങ്കാവ്: കസ്റ്റഡിയിലെ‍ടുത്ത പരാതിക്കാരിയെ പൊലീസ് വിട്ടയച്ചു

littlekites.jpeg littlekites.jpeg
കേരളം22 hours ago

ലിറ്റില്‍ കൈറ്റ്സ് അഭിരുചി പരീക്ഷ നാളെ; രജിസ്റ്റര്‍ ചെയ്തത് ഒന്നരലക്ഷം വിദ്യാര്‍ഥികള്‍

20240614 082733.jpg 20240614 082733.jpg
കേരളം23 hours ago

കുവൈത്ത് ദുരന്തം; 23 മലയാളികളുടെ മൃതദേഹം രാവിലെ കൊച്ചിയില്‍ ഏറ്റുവാങ്ങും

ksrtc bus depot.jpeg ksrtc bus depot.jpeg
കേരളം3 days ago

KSRTC ബസില്‍ സ്ഥലനാമ നമ്പറിംഗ് സിസ്റ്റം വരുന്നു; ഇനി ബോര്‍ഡിലെ നമ്പര്‍ നോക്കി കയറാം

20240611 095618.jpg 20240611 095618.jpg
കേരളം4 days ago

സംസ്ഥാനത്ത് മത്സ്യവില കുതിക്കുന്നു; വലഞ്ഞ് ഉപഭോക്താക്കൾ

siren.jpeg siren.jpeg
കേരളം4 days ago

ആരും പേടിക്കരുത്! കേരളത്തിൽ ഇന്ന് പല സമയങ്ങളിൽ സൈറണുകൾ മുഴങ്ങും

വിനോദം

പ്രവാസി വാർത്തകൾ