Uncategorized
മീനച്ചില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം
കോട്ടത്ത് മീനച്ചില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ മുഴക്കം അനുഭവപ്പെട്ടു. നേരിയ ഭൂചലനമാണെന്നാണ് വിവരം. ഇടുക്കിയിലെ സീസ്മോഗ്രാഫില്‍ ചലനം രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
റിക്ടര്‍ സ്കെയില്‍ 1.9 തീവ്രത രേഖപ്പെടുത്തി. ബുധനാഴ്ച ഉച്ചയോടെ 12.02 നാണ് സംഭവം. ഭൗമോപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്ചയിലാണ് പ്രഭവ കേന്ദ്രം.
മീനച്ചില്‍, പുലിയന്നൂര്‍ വില്ലേജുകളിലും പൂവരണി തീക്കോയി, പനയക്കപ്പാലം, ഇടമറ്റം, ഭരണങ്ങാനം മേഖലകളിള്‍ മുഴക്കം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു.
പാലായില്‍ അരുണാപുരം, പന്ത്രണ്ടാംമൈല് എന്നിവിടങ്ങളിലും നേരിയ മുഴക്കം അനുഭവപ്പെട്ടു. ഏതാനും ദിവസം മുമ്പ് രാത്രി പത്തോടെ ശക്തമായ മുഴക്കത്തോടെയുള്ള വിറയലും അനുഭവപ്പെട്ടിരുന്നു.