Connect with us

കേരളം

ഇ.ശ്രീധരൻ പാലക്കാട് ബി.ജെ.പി.സ്ഥാനാർത്ഥി

Published

on

PTI02 25 2021 000289A 1614314069909 1614314084391 1614850589446

നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മെട്രോമാൻ ശ്രീധരൻ പാലക്കാട് മത്സരിക്കും.തൃശൂരിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയാണ് ഇ. ശ്രീധരനെ ശുപാർശ ചെയ്തത്. ശുപാർശ കേന്ദ്രത്തിന് കൈമാറും.
അനൗദ്യോഗിക പ്രചരണം നാളെ ആരംഭിക്കും.

എൻഡിഎ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിറ്റി അദ്ദേഹത്തിന്റെ പേരു മാത്രമാണു കേന്ദ്ര പാർലമെന്ററി ബേ‍ാർഡിനു നൽകിയതെന്നാണു വിവരം. സംഘടനാ നിർദേശമനുസരിച്ചു ശ്രീധരന്റെ മത്സരത്തിനായി ബിജെപി നേതൃത്വം തയാറെടുപ്പ് ആരംഭിച്ചു. ഇതേ‍ാടെ പാലക്കാട്ടെ മത്സരം ദേശീയതലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെടും. മത്സരിക്കാൻ തയാറാണെന്ന് അദ്ദേഹം പറഞ്ഞപ്പേ‍ാൾ നഗരമണ്ഡലങ്ങളായ തൃപ്പൂണിത്തുറയും തൃശൂരുമാണു പാർട്ടി നേതൃത്വം പരിഗണിച്ചത്.

എന്നാൽ വീട്ടിൽ നിന്ന് അധികം അകലെയല്ലാതെ മത്സരിക്കാനുള്ള ആഗ്രഹം ശ്രീധരൻ പ്രകടിപ്പിച്ചു. തിരുമിറ്റക്കേ‍ാട് കറുകപുത്തൂരാണു ശ്രീധരന്റെ ജന്മനാട്. അദ്ദേഹം ഇപ്പോൾ താമസിക്കുന്നതു പൊന്നാനിയിലാണ്. പാലക്കാട്ടു സ്ഥാനാർ‌ഥിയായി സംസ്ഥാന വക്താവ് സന്ദീപ് ജി. വാരിയരാണ് ആദ്യം ചർച്ചയിലെത്തിയത്. പിന്നീടു ജില്ലാ പ്രസിഡന്റ് ഇ. കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ എന്നിവരും ചർച്ചയിലെത്തി. എന്നാൽ കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലിൽ ഇ. ശ്രീധരൻ സ്ഥാനാർഥിയായി. ബിജെപിക്ക് ഏറ്റവും കൂടുതൽ വേ‍ാട്ടും സംഘടനാശക്തിയുമുള്ള മണ്ഡലങ്ങളിൽ ഒന്നാണു പാലക്കാട്.യൂത്ത് കേ‍ാൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎയാണു യുഡിഎഫിൽ മൂന്നാംവട്ടവും ജനവിധി തേടുന്നത്. മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ഇടപെടലുകളും വിശദീകരിച്ച് അദ്ദേഹം പ്രചാരണം ആരംഭിച്ചു.

ഒ‍ാൾ ഇന്ത്യ ലേ‍ായേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി സിപിഎമ്മിലെ സി.പി. പ്രമേ‍ാദാണ് എൽഡിഎഫ് സ്ഥാനാർഥി. നഗരസഭയിൽ ഭൂരിപക്ഷത്തേ‍‍ാടെ അധികാരത്തിൽ തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസത്തിലും കരുത്തിലുമാണു ബിജെപി ശ്രീധരനെ ഇറക്കുന്നത്. മെട്രേ‍ാമാന്റെ വ്യക്തിപ്രഭാവവും, രാഷ്ട്രീയത്തിനുപരിയായി ലഭിക്കുന്ന പിന്തുണയും പാർട്ടിയുടെ പ്രതീക്ഷ വർധിപ്പിക്കുന്നു. തിരഞ്ഞെടുപ്പിൽ പാർട്ടി കേന്ദ്രകമ്മിറ്റിയുടെ നിരീക്ഷണം പാലക്കാട് മണ്ഡലത്തിലുണ്ടാകും. ഈ മാസം അവസാനം പ്രധാനമന്ത്രി പാലക്കാട്ടു പ്രചാരണത്തിനെത്തുമെന്നാണു സൂചന.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ