കേരളം
കാസര്‍കോട് നിര്‍മാണത്തിനിടെ മേല്‍പ്പാലം തകര്‍ന്നു വീണു, തൊഴിലാളികള്‍ക്ക് പരിക്ക്
ദേശീയപാത വികസനത്തിൻ്റെ ഭാഗമായി നിർമിക്കുന്ന അടിപ്പാത കോൺക്രീറ്റ് ചെയ്യുന്നതിനിടെ അപകടം. അടിപ്പാത തകർന്നുവീഴുകയായിരുന്നു. പെരിയ ടൗണിന് സമീപം നിർമിക്കുന്ന പാലമാണ് തകർന്നത്.
അപകടത്തിൽ ഒരു തൊഴിലാളിക്ക് സാരമായി പരുക്കേറ്റു. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. അഞ്ചോളം തൊഴിലാളികളാണ് ഈ സമയത്ത് നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരുന്നത്.
ഇവിടെ രാത്രിയിലും നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാറില്ല. നിർമാണത്തിലെ അപാകതയാണോ പാലം തകരുന്നതിലേക്ക് എത്തിച്ചതെന്ന് വ്യക്തമായിട്ടില്ല.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement