Connect with us

കേരളം

ദുർഗ സ്റ്റാലിൻ വക 32 പവൻ കിരീടം മാത്രമല്ല, ലക്ഷങ്ങൾ വിലയുള്ള മെഷിനും

Screenshot 2023 08 10 171454

തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗ സ്റ്റാലിൻ ഗുരുവായൂർ ക്ഷേത്രത്തിലെത്തി വഴിപാടായി സ്വർണ കിരീടം സമർപ്പിച്ച കാര്യം ഏവരും അറിഞ്ഞിട്ടുണ്ടാകും. 32 പവൻ തൂക്കം വരുന്ന, പതിനാല് ലക്ഷത്തിലേറെ രൂപ വിലവരുന്ന സ്വർണ കിരിടം മാത്രമല്ല ഗുരുവായൂരപ്പന് വഴിപാടായി ദുർഗ സ്റ്റാലിൻ സമർപ്പിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിൽ കെട്ടിക്കിടക്കുന്ന ചന്ദനമുട്ടികൾക്ക് ‘ശാപമോക്ഷം’ ലഭിക്കാനുള്ള മെഷിനുമായാണ് അവർ എത്തിയത്. തേയ്മാനം മൂലം അരയ്ക്കാൻ കഴിയാതെ ഉപേക്ഷിച്ചതും ഗുരുവായൂർ ക്ഷേത്രത്തിൽ കെട്ടിക്കിടക്കുന്നതുമായ ആയിരക്കണക്കിനു ചന്ദന മുട്ടികൾക്കാണ് ഇതോടെ ശാപമോക്ഷം ലഭിക്കുന്നത്. മൂന്നു ലക്ഷത്തോളം രൂപ വിലവരുന്ന മെഷിനാണ് ദുർഗ സ്റ്റാലിൻ, ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ചത്.

വർഷങ്ങളായി ഇവിടെ ചന്ദനമുട്ടികൾ കെട്ടിക്കിടക്കുകയായിരുന്നു. ചന്ദനമുട്ടികൾ വിൽക്കാനോ ലേലം ചെയ്യാനോ ഗുരുവായൂർ ദേവസ്വത്തിന് അനുവാദമില്ല. വനം വകുപ്പിനു മാത്രമേ അതിന് നിയമം അനുവദിക്കുന്നുള്ളു. വനം വകുപ്പിൽ നിന്നു കിലോഗ്രാമിനു 17,000 രൂപ വില നൽകിയാണ് ചന്ദനത്തടികൾ ദേവസ്വം വാങ്ങിയത്. തേഞ്ഞതും അരയ്ക്കാൻ കഴിയാതെ ഉപേക്ഷിച്ച തുമായ ചന്ദന മുട്ടികൾ വനം വകുപ്പ് വാങ്ങുമ്പോൾ ലഭിക്കുക കിലോഗ്രാമിനു 1000 രൂപ മാത്രം. അതിനാലാണ് അവ കെട്ടിക്കിടക്കാൻ കാരണം. കോടികൾ വില വരുന്ന ഗുരുവായൂരിലെ ഈ ചന്ദന മുട്ടികൾ വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന മെഷിനാണ് തമിഴ് നാട് മുഖ്യമന്ത്രിയുടെ ഭാര്യ കണ്ണന് സമർപ്പിച്ചത്.

തൃശൂർ പൂത്തോളിലെ ആർ എം സത്യം എൻജിനീയറിംഗ് ഉടമ കെ എം രവീന്ദ്രൻ രൂപ കൽപ്പന ചെയ്ത് നിർമ്മിച്ച ഈ മെഷിനിൽ ചന്ദനമുട്ടി തേഞ്ഞ് നിശ്ശേഷം ഇല്ലാതാകും വരെ ഉപയോഗിക്കാമെന്നതാണ് സവിശേഷത. ദീർഘകാലമായി ക്ഷേത്രത്തിൽ കെട്ടിക്കിടക്കുന്ന ചന്ദനമുട്ടികളെല്ലാം ഇനി നന്നായി അരഞ്ഞ് ഭക്തർക്ക് പ്രസാദമായി ലഭിക്കും.

Also Read:  അസാധാരണ നടപടിയുമായി മദ്രാസ് ഹൈക്കോടതി; മന്ത്രി പൊന്മുടിയെ കുറ്റവിമുക്തനാക്കിയതിൽ പുനഃപരിശോധന

ഇന്ന് രാവിലെയാണ് ദുർഗാ സ്റ്റാലിനും സഹോദരി ജയന്തിയും അടുത്ത ബന്ധുക്കൾക്കൊപ്പം ഗുരുവായൂരിലെത്തിയത്. ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ, ഭരണ സമിതി അംഗം സി മനോജ്, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ക്ഷേത്രം ഡി എ മനോജ് കുമാർ പി എന്നിവർ ചേർന്ന് ദുർഗ്ഗാ സ്റ്റാലിനെയും ഭക്തരെയും ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. ഉച്ചപൂജയ്ക്ക് മുന്നേ ക്ഷേത്രത്തിലെത്തിയ അവർ സ്വർണ്ണ കിരീടം ഗുരുവായൂരപ്പന് സമർപ്പിച്ചു. ഒപ്പം കദളിക്കുലയും നെയ്യും കാണിക്കയർപ്പിച്ചു. തുടർന്ന് ഗുരുവായൂരപ്പ ക്ഷേത്രത്തിൽ ദർശനം നടത്തി. ഉച്ചപൂജക്കായി നടയടച്ചതോടെ കളഭക്കൂട്ട് തയ്യാറാക്കുന്ന ഇടത്തെത്തി. ചന്ദനം അരക്കാനുള്ള ഉപകരണം സമർപ്പിച്ചു. തുടർന്ന് ക്ഷേത്രത്തിൽ തങ്ങിയ ദുർഗ്ഗാ സ്റ്റാലിൻ ഉച്ചപൂജക്ക് ശേഷം നട തുറന്നതോടെ നാലമ്പലത്തിലെത്തി. ഉച്ചപൂജ അലങ്കാരത്തിനൊപ്പം താൻ സമർപ്പിച്ചപൊന്നിൻ കിരീടമണിഞ്ഞ ഗുരുവായൂരപ്പനെ കണ്ട് വണങ്ങി. ദർശന സായൂജ്യം നേടിയ സംതൃപ്തിയിലാണ് അവർ ക്ഷേത്രത്തിൽ നിന്ന് മടങ്ങിയത്. ദുർഗ്ഗാ സ്റ്റാലിനും ഭക്തർക്കും കളഭവും തിരുമുടി മാലയും പഴം പഞ്ചസാരയും നെയ്യ് പായസവുമടങ്ങുന്ന പ്രസാദം ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ നൽകി.

Also Read:  'പുതുപ്പള്ളിയിലെ ക്ഷേമ പെന്‍ഷന്‍കാരും തുകയും'; കണക്കുകളുമായി തോമസ് ഐസക്ക്
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം13 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ