Connect with us

Kerala

ഉറങ്ങിക്കിടന്ന വീട്ടമ്മയെ മദ്യപിച്ചെത്തിയ ഭർത്താവ് വെട്ടി; കാൽ അറ്റുതൂങ്ങി

പാലക്കാട്: അട്ടപ്പാടിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഷോളയൂരിലെ തെക്കെ കടമ്പാറ ഊരിലെ വീരമ്മയ്ക്കാണ് കാലിൽ വെട്ടേറ്റത്. വീട്ടിൽ ഉറങ്ങുകയായിരുന്നു വീരമ്മ. രാത്രി 11 ന് മദ്യപിച്ച് വീട്ടിലെത്തിയ ഭർത്താവ് ശെൽവൻ ആയുധം ഉപയോഗിച്ച് വീരമ്മയുടെ കാലിന് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

ആക്രമണത്തിൽ വീരമ്മയുടെ കാൽ അറ്റ് തൂങ്ങിയ നിലയിലാണ്. ഇരുവരും തമ്മിൽ നിരന്തരം പ്രശ്നമുണ്ടാകാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നത്. കുടുംബ പ്രശ്നം തന്നെയാണ് അക്രമണത്തിന് കാണമെന്നാണ് പ്രാഥമിക നിഗമനം. ആദ്യം കോട്ടത്തറ ട്രൈബൽ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ ഷോളയൂർ പോലീസ് അന്വേഷണമാരംഭിച്ചു.

 

Advertisement