കേരളം
ചെറുവത്തൂരില്‍ അപകടത്തില്‍പ്പെട്ട കാറില്‍നിന്നു ലഹരിമരുന്ന് പിടികൂടി
കാസർഗോഡ് ചെറുവത്തൂരില്‍ അപകടത്തില്‍പ്പെട്ട കാറില്‍നിന്നു ലഹരിമരുന്ന് പിടികൂടി. 23 ഗ്രാം എംഡിഎംഎയുമായി ഡ്രൈവർ കമ്പാര്‍പള്ളം സ്വദേശി ഇതിന്‍കുഞ്ഞിനെ പൊലീസ് അറസ്റ്റു ചെയ്തു.
രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് വാഹന പരിശോധന നടത്തുകയായിരുന്നു. പൊലീസിനെ കണ്ടയുടന്‍ ഇയാള്‍ വാഹനം നിര്‍ത്താതെ അമിത വേഗത്തില്‍ പോയി. എതിരെ വന്ന മറ്റൊരു കാറുമായി ഇതിന്‍കുഞ്ഞിന്റെ കാര്‍ കൂട്ടിയിടിക്കുകയും ചെയ്തു.
പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മഞ്ചേശ്വരത്തുനിന്നും വടകരയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നവഴിയാണ് അറസ്റ്റിലായത്. ഇയാളുടെ പേരില്‍ പല സ്റ്റേഷനുകളിലും ലഹരി കടത്തിയതുമായി ബന്ധപ്പെട്ട് കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement