കേരളം
ലഹരിമരുന്ന് കേസ്: അനൂപിനെ നിയന്ത്രിച്ചത് ബിനീഷ്
ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ ബംഗളൂരുവിലെ എന്‍ഫോഴ്സ്മെന്റ് ഓഫിസില്‍ തുടരുന്നു. ബിനീഷിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
കള്ളപ്പണ നിരോധന നിയമത്തിലെ 4, 5 വകുപ്പുകളാണ് ചുമത്തിയത്. 7 വര്‍ഷം വരെ തടവു ലഭിച്ചേക്കാവുന്ന കുറ്റകൃത്യമാണിത്. ലഹരി ഇടപാടില്‍ അനൂപ് മുഹമ്മദിനെ നിയന്ത്രിച്ചത് ബിനീഷാണെന്ന് ഇ.ഡി വ്യക്തമാക്കി.
ബംഗളൂരുവിലെ ഇടപാടുകള്‍ ബിനീഷ് കേരളത്തിലിരുന്നാണ് നിയന്ത്രിച്ചത്. അനൂപും ബിനീഷും തമ്മില്‍ വളരെ അടുത്ത സൗഹൃദമാണ് ഉണ്ടായിരുന്നത്.
അനൂപും ബിനീഷും നിരവധി തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. അറസ്റ്റിന് തൊട്ടുമുന്‍പും അനൂപ് ബിനീഷിനെ വിളിച്ചിരുന്നുവെന്നും ഇ.ഡി അറിയിച്ചു.
ലഹരി ഇടപാടിനായി പണം വന്ന അക്കൗണ്ടുകള്‍ ബിനീഷിന്റെ അറിവിലുള്ളതാണെന്നും ഇ.ഡി വ്യക്തമാക്കി.
നാലുദിവസത്തേക്കാണ് കസ്റ്റഡി കാലാവധി. അവസാന ദിവസം ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനായി അനൂപിനെ കസ്റ്റഡിയിലെടുക്കാനുള്ള നടപടികള്‍ ഇ.ഡി ആരംഭിച്ചുകഴിഞ്ഞു.