Connect with us

ആരോഗ്യം

ഫ്രിഡ്ജ് വൃത്തിയാക്കാന്‍ മറക്കല്ലേ; നശിപ്പിക്കുന്നത് കുടുംബാരോഗ്യം!

Published

on

fridge health
പ്രതീകാത്മകചിത്രം

നിങ്ങളുടെ അടുക്കള കൗണ്ടറിനേക്കാൾ ഏറ്റവും മലിനമായ ഉപകരണമേതെന്ന് നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ? ഒരു ഫ്രിഡ്ജ്! അടുക്കളയിലെ മറ്റെവിടെയെക്കാളും ഹാനികരമായ ബാക്ടീരിയകൾ ഫ്രിഡ്ജിൽ ഉണ്ടെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം കണ്ടെത്തി. എന്ത് വാങ്ങിയാലും ബാക്കി വന്നാലും ഫ്രിഡ്ജിലേയ്ക്ക് എടുത്തുവെക്കുന്നവരാണ് നമ്മളില്‍ പലരും. ചിലപ്പോഴൊക്കെ സമയത്ത് എടുക്കാതിരിക്കുന്നതുകൊണ്ട് ഭക്ഷ്യവസ്തുക്കള്‍ കേടായി അതിലിരിന്നും പോകാറുണ്ട്. ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ പ്രധാന്യം വളരെ വലുതാണ്. ഭക്ഷ്യവിഷബാധ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന അണുക്കളുടെ പ്രജനനം തടയുകയാണ് പ്രധാന ലക്ഷ്യം. ഇത്തരത്തില്‍ അണുക്കള്‍ പെരുകുന്നത് തടയാന്‍ ഫ്രിഡ്ജ് ശരിയായ രീതിയില്‍ വൃത്തിയാക്കി വെക്കാം.

നിങ്ങളുടെ ആരോഗ്യ അപകടങ്ങൾ കുറയ്ക്കാനും ഒന്നിലധികം രോഗങ്ങളിൽ നിന്ന് സുരക്ഷിതരായിരിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ റഫ്രിജറേറ്റർ പതിവായി വൃത്തിയാക്കേണ്ടതുണ്ട്. മൂന്ന് മാസത്തിലൊരിക്കലെങ്കിലും ഫ്രിഡ്ജ് വൃത്തിയാക്കേണ്ടത് നിര്‍ബന്ധമാണ്. വൃത്തിയാക്കുന്നതിന് മുമ്പായി ഫ്രിഡ്ജില്‍ നിന്നെല്ലാ സാധനങ്ങളും നീക്കം ചെയ്യണം. മോശമായതോ കേടായതോ ആയ ഭക്ഷണം എടുക്കുകളയണം. വൃത്തിയാക്കാന്‍ തുടങ്ങുന്നതിനു മുമ്പ് ഫ്രിഡ്ജ് ഓഫ് ചെയ്യേണ്ടതുണ്ട്.ഫ്രിഡ്ജിന്റെ ഷെല്‍ഫുകളും ട്രേകളും എടുത്തു മാറ്റാന്‍ കഴിയുന്നതാണെങ്കില്‍, പുറത്തെടുത്ത് അവ കഴുകി വൃത്തിയാക്കണം. കറപിടിച്ച ട്രേകള്‍ ചൂടുള്ള സോപ്പ് ലായനിയില്‍ മുക്കി വെയ്ക്കാം. ഡിഷ് വാഷ് ജെല്‍ ഉപയോഗിച്ച് കുതിര്‍ത്തും ഇവ കഴുകാം.

 

fridge clean

ഫ്രിഡ്ജ് വൃത്തിയാക്കാന്‍ ഡിഷ്വാഷ് ലിക്വിഡ് വെള്ളത്തില്‍ കലര്‍ത്തി നേര്‍പ്പിച്ചുപയോഗിക്കാം. ഇതില്‍ സ്‌പോഞ്ച് നനച്ച് ഫ്രിഡ്ജിന്റെ ഉപരിതലം തുടയ്ക്കാം. ഉണങ്ങിയ തുണി ഉപയോഗിച്ച് ബാക്കി തുടയ്ക്കാം. ശേഷം ഈര്‍പ്പം അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കണം. അതുപോലെ തന്നെ അകം ഭാഗവും നന്നായി തുടച്ച് വൃത്തിയാക്കാം. ഉരച്ച് വൃത്തിയാക്കരുത്. ഇത് പോറലുകള്‍ വീഴുന്നതിന് കാരണമാകും.

അര ടീസ്പൂണ്‍ വിനാഗിരിയും ഡിഷ് വാഷ് ലിക്വിഡും ചൂടുവെള്ളത്തില്‍ കലര്‍ത്തി ഡോറും മറ്റു ഭാഗങ്ങളും തുടക്കാം. പിന്നീട് തുണി ഉപയോഗിച്ചും തുടക്കണം.ഗാസ്‌കറ്റ് വൃത്തിയാക്കാനും ഇതേ ലായനി ഉപയോഗിക്കാം. കടുത്ത കറകള്‍ നീക്കാം ചെയ്യാനായി രണ്ട് ടേബിള്‍ സ്പൂണ്‍ വീതം വിനാഗിരിയും ബേക്കിംഗ് സോഡയും ചേര്‍ത്ത് ഒരു പേസ്റ്റ് ഉണ്ടാക്കാം. ശേഷം ഈ പേസ്റ്റ് ഉപയോഗിച്ച് പാടുകള്‍ നീക്കം ചെയ്യാം. പിന്നീട് ഒരു സ്‌പോഞ്ച് വെറും വെള്ളത്തില്‍ മുക്കി ഫ്രിഡ്ജ് തുടക്കണം. ഫ്രിഡ്ജിന്റെ അകത്തെ മൂലകള്‍ നന്നായി വൃത്തിയാക്കേണ്ടതും നിര്‍ബന്ധമാണ്. ഫ്രിഡ്ജ് നന്നായി വൃത്തിയാക്കിയ ശേഷം ഒരു കോട്ടണ്‍ തുണി കൊണ്ട് തുടച്ച് ഈര്‍പ്പം നീക്കണം. പിന്നീട് വൃത്തിയാക്കിയ ട്രേകളും ബാസ്‌കറ്റും അതാത് സ്ഥലത്ത് തിരികെ വെയ്ക്കണം. ഭക്ഷണസാധനങ്ങള്‍ നല്ല വൃത്തിയായി പാത്രത്തിലോ കവറിലോ ആക്കിയിട്ട് വെയ്ക്കണം.

ഫ്രിഡ്ജ് ശുചിയായിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

പൂപ്പൽ ബാധിച്ച പലവ്യഞ്ജനങ്ങൾ അല്ലെങ്കിൽ മോശമായ ഭക്ഷണങ്ങൾ പോലെയുള്ള കാലഹരണപ്പെട്ട ഉൽപ്പന്നങ്ങൾ വലിച്ചെറിയാൻ ആരംഭിക്കുക. കാലഹരണപ്പെടൽ തീയതികൾ ശ്രദ്ധിക്കുക, അപകടസാധ്യതയുള്ള ഭക്ഷണങ്ങൾ അവയുടെ ഉപയോഗ തീയതിക്ക് അപ്പുറത്തേക്ക് പോകാൻ അനുവദിക്കരുത്. ഭക്ഷണം പാഴാക്കാതിരിക്കാൻ, നിങ്ങൾ പലചരക്ക് കടയിൽ എത്തുമ്പോഴെല്ലാം കാലഹരണപ്പെടൽ തീയതികൾ പരിശോധിക്കുക.

Also Read:  ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ; അറിയാമോ അപകടം !!!

ഉച്ചഭക്ഷണ മാംസങ്ങൾ, പാൽക്കട്ടകൾ, പലവ്യഞ്ജനങ്ങൾ, വാട്ടർ ബോട്ടിലുകൾ എന്നിവ പോലെ – നിങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇനങ്ങൾ എളുപ്പത്തിൽ കൈയെത്തും ദൂരത്ത് – മുകളിലെ ഷെൽഫിലോ വാതിൽ കമ്പാർട്ട്മെന്റിലോ വയ്ക്കുക. അവശിഷ്ടങ്ങൾ കണ്ണ് തലത്തിൽ വയ്ക്കുക, അങ്ങനെ അവ കേടാകുന്നതിനുമുമ്പ് അവ കഴിക്കും. ജ്യൂസുകൾ, സോഡകൾ, വെള്ളം തുടങ്ങിയ പാനീയങ്ങൾ താഴെയുള്ള ഷെൽഫിൽ സൂക്ഷിക്കുക, കാരണം ഇത് സാധാരണയായി കുട്ടികൾക്കും അതിഥികൾക്കും ആക്‌സസ് ചെയ്യാൻ എളുപ്പമാണ്.

Also Read:  ചക്കക്കുരു കളയരുതേ; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍...
Also Read:  പ്രമേഹ രോഗികള്‍ കഴിയ്ക്കണം ബ്ലാക് റൈസ്
Also Read:  സവാളയുടെ പുറത്തെ കറുത്ത പൂപ്പൽ ബ്ലാക്ക് ഫംഗസിനു കാരണമോ? വിദഗ്ധർ പറയുന്നതിങ്ങനെ
Also Read:  തലയിണകൾ ബാക്ടീരിയകളുടെ കലവറ! ശീലങ്ങള്‍ ഇന്ന് തന്നെ മാറ്റൂ
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം1 hour ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം3 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം5 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം7 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

gavi.jpeg gavi.jpeg
കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

Manjummal Boys.jpg Manjummal Boys.jpg
കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ