Connect with us

ആരോഗ്യം

മുരിങ്ങയ്ക്ക പതിവായി കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങള്‍ അറിയേണ്ടത്…

Screenshot 2023 12 08 205644

നിരവധി ആരോ​ഗ്യ ​ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് മുരിങ്ങയ്ക്കയും മുരിങ്ങയിലയും അതുപോലെ തന്നെ മുരിങ്ങയുടെ പൂവും. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ് ഇവയെല്ലാം. വിറ്റാമിൻ സി, വിറ്റാമിൻ എ, വിറ്റാമിൻ ബി6, പ്രോട്ടീൻ, കാത്സ്യം, അയേണ്‍, ഇരുമ്പ്, അമിനോ അസിഡുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങളും ഇവയില്‍ അടങ്ങിയിരിക്കുന്നു.

ഓറഞ്ചിനെക്കാൾ ഏഴിരട്ടി വിറ്റാമിൻ സി, ക്യാരറ്റിനേക്കാൾ 10 മടങ്ങ് വിറ്റാമിൻ എ, പാലിനേക്കാൾ 17 മടങ്ങ് കാത്സ്യം, തൈരിനേക്കാൾ ഒമ്പത് മടങ്ങ് പ്രോട്ടീൻ, വാഴപ്പഴത്തേക്കാൾ 15 മടങ്ങ് പൊട്ടാസ്യം, ചീരയെക്കാള്‍ 25 മടങ്ങ് ഇരുമ്പ് എന്നിവ നൽകാൻ മുരിങ്ങയ്ക്കയ്ക്ക് കഴിയും. കുട്ടികളും ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും മുരിങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ആരോഗ്യ വിദഗ്ധരും ശുപാർശ ചെയ്യുന്നു.

മുരിങ്ങയ്ക്കയിലും മുരിങ്ങയിലുമുള്ള ഓലിക് ആസിഡ്, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അതുപോലെ തന്നെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും, രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും. നാരുകളും അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും മുരിങ്ങയില സഹായിക്കും. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ രോഗ പ്രതിരോധശേഷി കൂട്ടാനും ഇവ ഗുണം ചെയ്യും.

Also Read:  ഓടുന്ന ബസ് തടഞ്ഞുനിര്‍ത്തി, ബസിനകത്ത് കയറി പരാക്രമം; യുവാക്കൾക്കെതിരെ വധശ്രമത്തിന് കേസ്

അയേണ്‍ ധാരാളം അടങ്ങിയ മുരിങ്ങയില പതിവായി കഴിക്കുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും മുരിങ്ങയില സഹായിക്കും. എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യം, ഫോസ്ഫറസ് എന്നിവ മുരിങ്ങയിലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുരിങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ് മുരിങ്ങയില. ഒപ്പം ആന്‍റി- ഇൻഫ്ലമേറ്ററി സ്വഭാവമുള്ളതിനാലും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും മുരിങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

Also Read:  സമതകളില്ലാത്ത നേതാവ്, നഷ്ടമായത് ഇടത് പക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭമെന്ന് മുഖ്യമന്ത്രി
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Manjummal Boys.jpg Manjummal Boys.jpg
കേരളം1 day ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം2 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം2 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം3 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം4 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

careless driving.jpg careless driving.jpg
കേരളം4 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

20240423 070036.jpg 20240423 070036.jpg
കേരളം4 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

bus.jpeg bus.jpeg
കേരളം4 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

20240422 090400.jpg 20240422 090400.jpg
കേരളം4 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

bird flu.jpeg bird flu.jpeg
കേരളം4 days ago

പക്ഷിപ്പനി: കേരള-തമിഴ്നാട്‌ അതിർത്തിയിൽ ജാഗ്രതാ നിർദേശം; പരിശോധന കർശനമാക്കി

വിനോദം

പ്രവാസി വാർത്തകൾ