കേരളം
തൽകാലം തീർഥാടകരുടെ എണ്ണം വർധിപ്പികണ്ട; ദേവസ്വം ബോർഡിന്റെ ആവശ്യം തള്ളി സർക്കാർ
ശബരിമലയിൽ കുംഭമാസ പൂജയ്ക്കായി നട തുറക്കുമ്പോള്‍ തീർഥാടകരുടെ എണ്ണം വർധിപ്പിക്കണമെന്ന ദേവസ്വം ബോർഡിന്റെ ആവശ്യം സർക്കാർ തള്ളി.
തീർഥാടകരുടെ എണ്ണം 5,000 ത്തിൽ നിന്നും 15,000 ആക്കണമെന്നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആവശ്യം.
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ എണ്ണം വർധിപ്പിക്കേണ്ടെന്നാണ് സർക്കാർ തീരുമാനം. വെള്ളിയാഴ്ച മുതൽ അഞ്ചു ദിവസത്തേക്കാണ് മാസ പൂജയ്ക്കായി ശബരിമല നട തുറക്കുന്നത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement