Connect with us

കേരളം

സ്ഥാനാർത്ഥി പട്ടിക: അന്തിമ ചർച്ചകൾക്കായി സിപിഎമ്മിന്റെ ജില്ലാതല യോഗങ്ങൾ ഇന്ന്

Published

on

40

 

സ്ഥാനാർത്ഥി പട്ടികയുടെ അന്തിമ ചർച്ചകൾക്കായി സിപിഎമ്മിന്റെ ജില്ലാതല യോഗങ്ങൾ ഇന്ന് ചേരും. സംസ്ഥാനസമിതിയിലെ നിർദ്ദേശങ്ങൾ ചർച്ചയാകും. ഗുരുവായൂരിൽ ബേബി ജോണിനെ മത്സരിപ്പിക്കുന കാര്യത്തിൽ തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം എടുക്കാനാണ് നേതൃത്വത്തിന്റെ നിർദേശം. കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണന്റെ മണ്ഡലവും യോഗത്തിൽ തീരുമാനിക്കും. ഇടുക്കിയിൽ മൂന്ന് ടേം പൂർത്തിയാക്കിയ എസ്.രാജേന്ദ്രന് പകരം ആര് എന്നത് ഇന്ന് തീരുമാനിക്കും.

ഡിവൈഎഫ്ഐ നേതാവ് അഡ്വ. എ രാജയുടെ പേരിനാണ് സംസ്ഥാന കമ്മിറ്റിയിൽ കൂടുതൽ പിന്തുണ കിട്ടിയത്. ജില്ലാ കമ്മിറ്റി അംഗം ആർ. ഈശ്വരന്റെ പേരും ജില്ലാ നേതൃത്വം നൽകിയിരുന്നു. കൊല്ലത്തും പത്തനംതിട്ടയിലും സ്ഥാനാർഥികളുടെ കാര്യത്തിൽ സംസ്ഥാന സമിതി നിർദ്ദേശങ്ങൾ അംഗീകരിക്കാനാണ് സാധ്യത.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥിപ്പട്ടികയായി. നേതാക്കളുടെ ഭാര്യമാർക്ക് ഇത്തവണ സീറ്റ് നൽകാൻ തീരുമാനിക്കുകയാണ് സിപിഎം. തരൂരിൽ നിന്ന് മന്ത്രി എ കെ ബാലന്‍റെ ഭാര്യ ഡോ. പി കെ ജമീലയും ഇരിങ്ങാലക്കുടയിൽ നിന്ന് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍റെ ഭാര്യ ഡോ. ബിന്ദുവും മത്സരിക്കും. മുൻ തൃശ്ശൂർ മേയർ ആയിരുന്നു ഡോ. ബിന്ദു. ഇതിന് മുമ്പും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയിട്ടുണ്ട് ഡോ. ബിന്ദു. ഡോ. പി കെ ജമീല തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുന്നത് ഇതാദ്യമാണ്.

മന്ത്രിമാർക്കും സിറ്റിംഗ് എംഎൽഎമാർക്കും രണ്ട് ടേമിൽക്കൂടുതൽ മത്സരിക്കേണ്ടതില്ലെന്നതിൽ ഒരു ഇളവും കൊടുക്കേണ്ടതില്ലെന്നാണ് സിപിഎമ്മിലെ പൊതുധാരണ.

അതേസമയം, പട്ടികയിൽ വനിതാപ്രാതിനിധ്യം കുറഞ്ഞെന്ന വിമർശനവും ഉയർന്നു. ടി എൻ സീമയാണ് വനിതാ പ്രാതിനിധ്യം കുറഞ്ഞെന്ന വിമർശനം സംസ്ഥാന സമിതിയിൽ ഉയർത്തിയത്.

സംസ്ഥാന കമ്മിറ്റിയിലെ ചര്‍ച്ചയ്ക്ക് ഒടുവിലാണ് ജില്ലാ കമ്മിറ്റികൾ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥി പട്ടികയിൽ മാറ്റങ്ങൾ വന്നത്. തിരുവനന്തപുരത്തെ അരുവിക്കര സീറ്റിലേക്ക് ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചത് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ.മധുവിനെയാണ്.

എന്നാൽ ജി.സ്റ്റീഫന്‍റെ പേരാണ് സംസ്ഥാന കമ്മിറ്റിയിൽ ഉയര്‍ന്നിരിക്കുന്നത്. നാടാര്‍ സമുദായത്തിൽ നിന്നുള്ള ജി.സ്റ്റീഫനെ ഇറക്കിയാൽ സമുദായിക സമവാക്യങ്ങൾ അനുകൂലമായി വരുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ വിലയിരുത്തൽ.

ഇതുവരെ പുറത്തുവന്ന പട്ടിക ഇങ്ങനെ:

തിരുവനന്തപുരം

പാറശാല -സി.കെ.ഹരീന്ദ്രൻ
നെയ്യാറ്റിൻകര – കെ ആൻസലൻ
വട്ടിയൂർക്കാവ് – വി.കെ.പ്രശാന്ത്
കാട്ടാക്കട – ഐ.ബി.സതീഷ്
നേമം – വി.ശിവൻകുട്ടി
കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രൻ
വർക്കല – വി. ജോയ്
വാമനപുരം – ഡി.കെ.മുരളി
ആറ്റിങ്ങൽ – ഒ.എസ്.അംബിക
അരുവിക്കര – ജി സ്റ്റീഫൻ

കൊല്ലം ജില്ല

കൊല്ലം- എം മുകേഷ്
ഇരവിപുരം – എം നൗഷാദ്
ചവറ – ഡോ.സുജിത്ത് വിജയൻ
കുണ്ടറ – ജെ.മേഴ്‌സിക്കുട്ടിയമ്മ
കൊട്ടാരക്കര – കെ.എൻ.ബാലഗോപാൽ

പത്തനംതിട്ട

ആറന്മുള- വീണാ ജോർജ്
കോന്നി – കെ.യു.ജനീഷ് കുമാർ
റാന്നി -കേരളാ കോൺഗ്രസ് എം

ആലപ്പുഴ

ചെങ്ങന്നൂർ- സജി ചെറിയാൻ
കായംകുളം – യു .പ്രതിഭ
അമ്പലപ്പുഴ- എച്ച് സലാം
അരൂർ – ദലീമ ജോജോ
മാവേലിക്കര – എം എസ് അരുൺ കുമാർ
ആലപ്പുഴ- പി.പി .ചിത്തരഞ്ജൻ

കോട്ടയം

ഏറ്റുമാനൂർ – വി .എൻ .വാസവൻ
കോട്ടയം – കെ.അനിൽകുമാർ
പുതുപ്പള്ളി – ജെയ്ക്ക് സി തോമസ്

കണ്ണൂർ

ധർമ്മടം – പിണറായി വിജയൻ
പയ്യന്നൂർ – പി ഐ മധുസൂധനൻ
കല്യാശ്ശേരി – എം വിജിൻ
അഴിക്കോട് – കെ വി സുമേഷ്
മട്ടന്നൂർ – കെ.കെ.ഷൈലജ
തലശ്ശേരി – എ എൻ ഷംസീർ

തളിപ്പറമ്പ് – എം വി ഗോവിന്ദൻ

തൃശ്ശൂർ

ചാലക്കുടി – യു .പി . ജോസഫ്
ഇരിങ്ങാലക്കുട – ആർ.ബിന്ദു
വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി
മണലൂർ – മുരളി പെരുനെല്ലി
ചേലക്കര – യു.ആർ.പ്രദീപ്
ഗുരുവായൂർ – ബേബി ജോൺ (അന്തിമതീരുമാനമായില്ല)
പുതുക്കാട് – കെ.കെ. രാമചന്ദ്രൻ
കുന്നംകുളം – എ.സി.മൊയ്തീൻ
ഇരിങ്ങാലക്കുട – ആർ ബിന്ദു

ഇടുക്കി

ഉടുമ്പൻചോല – എം.എം.മണി
ദേവികുളം- എ.രാജ

എറണാകുളം

എറണാകുളം – ഷാജി ജോർജ്

ആലുവ – ഷെൽന നിഷാദ്
വൈപ്പിൻ – കെ.എൻ ഉണ്ണികൃഷ്ണൻ

കുന്നത്തുനാട് പി.വി.ശ്രീനിജൻ
തൃക്കാക്കര – ജെ ജേക്കബ്
തൃപ്പൂണിത്തുറ – എം.സ്വരാജ്
കളമശേരി – പി രാജീവ്
കോതമംഗലം – ആൻറണി ജോൺ
പിറവം- അന്തിമതീരുമാനമായില്ല

കോഴിക്കോട്

കുറ്റ്യാടി – കേരള കോൺഗ്രസ് എം
കൊയിലാണ്ടി -കാനത്തിൽ ജമീല / സതീദേവി (ജില്ലാ സെക്രട്ടറിയേറ്റ് നാളെ ചേർന്ന് തീരുമാനിക്കും)
പേരാമ്പ്ര – ടി.പി. രാമകൃഷ്ണൻ
ബാലുശ്ശേരി – സച്ചിൻ ദേവ്
കോഴിക്കോട് നോര്‍ത്ത് – തോട്ടത്തിൽ രവീന്ദ്രൻ
ബേപ്പൂർ – പി.എ.മുഹമ്മദ് റിയാസ്
കൊടുവള്ളി – കാരാട്ട് റസാക്ക്
തിരുവമ്പാടി – ലിന്റോ ജോസഫ് / ഗിരീഷ് ജോൺ

പാലക്കാട്

ആലത്തൂർ – കെ ഡി പ്രസേനൻ
നെന്മാറ – കെ ബാബു
പാലക്കാട് – തീരുമാനം ആയില്ല
മലമ്പുഴ – എ പ്രഭാകരൻ
കോങ്ങാട്- പി പി സുമോദ്‌
തരൂർ – ഡോ. പി കെ ജമീല
ഒറ്റപ്പാലം – പി ഉണ്ണി
ഷൊർണ്ണൂർ – സി കെ രാജേന്ദ്രൻ
തൃത്താല -എം ബി രാജേഷ്

മലപ്പുറം

മങ്കട – ടി.കെ.റഷീദലി

തവനൂർ – കെ ടി ജലീൽ

പൊന്നാനി – പി .നന്ദകുമാർ

കാസർകോട് ജില്ല

മഞ്ചേശ്വരം – തീരുമാനമായില്ല
ഉദുമ – സി.എച്ച്.കുഞ്ഞമ്പു
തൃക്കരിപ്പൂർ – എം. രാജഗോപാൽ

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം3 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം5 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം5 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം5 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം7 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം7 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ