കേരളം
ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്കുള്ള ഉത്സവബത്ത വിതരണം തുടങ്ങി
കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങൾക്കുള്ള ഓണം ഉത്സവബത്ത വിതരണം ആരംഭിച്ചു. അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ രാവിലെ മുതൽ തുക ലഭ്യമായതായി സ്റ്റേറ്റ് ലോട്ടറി വെൽഫയർ ഓഫീസർ എ നൗഷാദ് അറിയിച്ചു.
സാങ്കേതികമായ ചില പ്രശ്നങ്ങളും ബാങ്ക് അവധിയും കാരണം ഉത്സവബത്ത വിതരണം തടസ്സപ്പെട്ടിരുന്നു. ബാങ്ക് അധികൃതരുടെ സഹായത്തോടെ ആണ് ഇപ്പോൾ പ്രശ്നം പരിഹരിച്ചതെന്നും വെൽഫയർ ഓഫീസർ വ്യക്തമാക്കി.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement