കേരളം
ഉദ്യോഗസ്ഥർ അതിരുവിട്ടു പെരുമാറരുത്; നിർദേശം നൽകി സംസ്ഥാന പൊലീസ് മേധാവി
നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ നിയമം നടപ്പാക്കേണ്ടത് അങ്ങേയറ്റം മാന്യമായ രീതിയിലാകണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. സബ് ഡിവിഷനല്‍ പൊലീസ് ഓഫിസര്‍മാര്‍ ഇക്കാര്യം പ്രത്യേകം നിരീക്ഷിക്കുമെന്നും ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നൽകിയ നിര്‍ദേശത്തിൽ പറയുന്നു.
കോവിഡ്, ട്രാഫിക് ഡ്യൂട്ടികള്‍ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ പലപ്പോഴും ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണു ജോലി നോക്കേണ്ടി വരുന്നത്. എന്നാല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ അതിരുവിട്ടു പെരുമാറാന്‍ പാടില്ല. കോവിഡ്, ട്രാഫിക് നിയന്ത്രണങ്ങളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെ പെരുമാറ്റം അതിരുകടക്കുന്നതായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണു നിർദേശം.
അതേസമയം കോവിഡ് ഇളവുകളുടെ ഭാഗമായി ശനിയാഴ്ചത്തെ ലോക്ക്ഡൗണ്‍ ഒഴിവാക്കി. ഇതോടെ സംസ്ഥാനത്ത് ഞായറാഴ്ച മാത്രമായിരിക്കും ലോക്ക്ഡൗണ്‍ ഉണ്ടായിരിക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിന്റെതാണ് തീരുമാനം. ഇക്കാര്യം മുഖ്യമന്ത്രി നാളെ നിയമസഭയില്‍ അറിയിക്കും. ്അടുത്ത ആഴ്ച മുതല്‍ തീരുമാനം നിലവില്‍ വരും
രണ്ടു മാസത്തിലേറെയായി ലോക്ക് ഡൗണ്‍ തുടരുന്നത് ജനങ്ങളില്‍ വലിയൊരു വിഭാഗത്തെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഇതു ചൂണ്ടിക്കാട്ടി, കോവിഡ് നിയന്ത്രണ രീതികള്‍ മാറ്റണമെന്ന് വിവിധ കോണുകളില്‍നിന്ന ആവശ്യം ഉയര്‍ന്നിരുന്നു ലോക്ക്ഡൗണ്‍ തുടര്‍ന്നിട്ടും കോവിഡ് ഫലപ്രദമായ വിധത്തില്‍ കുറയാത്തതില്‍ കഴിഞ്ഞ അവലോകന യോഗത്തില്‍ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തി. ഈ സമിതിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് തീരുമാനം