കേരളം
കോടികളുടെ കുടിശിക പ്രതിസന്ധി; കോട്ടയം കടനാട് സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി രാജിവച്ചു
കടനാട് സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങൾ രാജിവെച്ചു.പ്രസിഡന്റും വൈസ് പ്രസിഡന്റും അടക്കം ഏഴുപേരാണ് രാജി വെച്ചത്. 13 അംഗ ഭരണ സമിതിയിൽ ഒരംഗം നേരത്തെ രാജി വെച്ചിരുന്നു. നിക്ഷേപകർക്ക് 55 കോടിയോളം രൂപ കുടിശിക നൽകാനാവാത്ത വിധം പ്രതിസന്ധിയിൽ ആയിരുന്നു ബാങ്ക്.
ക്രമരഹിതമായ വായ്പകൾ നൽകിയെന്ന ആരോപണം ഭരണ സമിതിക്കെതിരെ ഉയർന്നിരുന്നു. നിക്ഷേപർക്ക് പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം ബാങ്കിൽ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.ഇതോടെയാണ് ഭരണ സമിതിയുടെ രാജിയുണ്ടായത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement