കേരളം
തിരുവനന്തപുരത്ത് ബസിനുള്ളിൽ മൃതദേഹം, ഞെട്ടലോടെ നാട്ടുകാർ; പൊലീസ് സ്ഥലത്ത്, അന്വേഷണം
തിരുവനന്തപുരം: വാമനപുരത്തെ കാരേറ്റ് എന്ന സ്ഥലത്ത് ബസ്സിനുള്ളിൽ മൃതദേഹം കണ്ടെത്തി. വർക്ക് ഷോപ്പിൽ പാർക്ക് ചെയ്തിരുന്ന ബസ്സിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കമുകൻകുഴി സ്വദേശി ബാബു ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ആക്രി പെറുക്കി ഉപജീവനം നടത്തി വരികയായിരുന്ന ബാബു സ്ഥിരമായി ഈ ബസ്സിനുള്ളിലാണ് തമ്പടിച്ചിരുന്നത്. എങ്ങനെയാണ് ബാബു മരിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement