കേരളം
തൈക്കാട് ആശുപത്രിയില്‍ ഗുരുതര ചികിത്സ പിഴവ്: യുവതിയുടെ വയറിനുള്ളില്‍ പഞ്ഞിവെച്ച് തുന്നികെട്ടിയതായി പരാതി
തിരുവനന്തപുരം തൈക്കാട് ആശുപത്രിക്ക് എതിരെ ഗുരുതര ചികിത്സാ പിഴവെന്ന് ആരോപണം.
പ്രസവ ശസ്ത്രക്രിയയ്ക്കിടെ പഞ്ഞിക്കെട്ട് യുവതിയുടെ വയറിനുള്ളിലാക്കി തുന്നിക്കെട്ടിയതായിട്ടാണ് ആരോപണം.
വയറുവേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പഞ്ഞിക്കെട്ട് വയറിനുള്ളിലുള്ള കാര്യം മനസ്സിലായത്.
മണക്കാട് സ്വദേശിനി അല്ഫിനയ്ക്കാണ് ദുരനുഭവം ഉണ്ടായത്.
സെപ്തംബര്‍ നാലാം തിയതിയായിരുന്നു സിസേറിയന്. സിസേറിയന് ശേഷം വയറുവേദനയും ചര്‍ദ്ദിയുമുണ്ടായിരുന്നു.
എന്നിട്ടും ആശുപത്രി അധികൃതര്‍ ഡിസ്ചാര്‍ജ് ചെയ്തെന്നും അല്‍ഫിന പറയുന്നു.
ആന്തരികാവയവങ്ങളില്‍ പഴുപ്പും നീരും കെട്ടി ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്നാണ് അല്‍ഫിനയെ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്.
മെഡിക്കല്‍ കോളജില്‍ വച്ച് നടത്തിയ ശസ്ത്രക്രിയയില്‍ തുന്നിച്ചേര്‍ത്ത പഞ്ഞി പുറത്തെടുത്തു.
ആദ്യം കീഹോള്‍ സര്‍ജറി നടത്തിയെങ്കിലും അത് വിജയം കാണാത്തതിനെ തുടര്‍ന്ന് വയറു കീറി ശസ്ത്രക്രിയ ചെയ്ത് പഞ്ഞിക്കെട്ട് പുറത്തെടുക്കുകയായിരുന്നു.
തൈക്കാട് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് കൈപിഴ സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതരെ കാര്യങ്ങള്‍ അറിയിച്ചെങ്കിലും തെളിവുമായി വരാനാണ് പറഞ്ഞതെന്നും മെഡിക്കല്‍ കോളജില്‍ നിന്ന് മോശം അനുഭവമാണ് ഉണ്ടായതെന്നും പരാതിക്കാരിയായ അല്‍ഫിന പറഞ്ഞു.
അതേസമയം സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.